Kerala

'മതനിരപേക്ഷ നിലപാടില്‍ ഉറച്ച് നില്‍ക്കും'; ആര് കാല് മാറിയാലും എൻഎസ്എസ് കാല് മാറില്ല: സുകുമാരൻ നായർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: പുതുപ്പള്ളി തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എൻഎസ്എസ് മതനിരപേക്ഷ നിലപാടില്‍ ഉറച്ച് നില്‍ക്കും. സമദൂര സിദ്ധാന്തം തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സുകുമാരൻ നായർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

'ആര് കാല് മാറിയാലും ഞങ്ങള്‍ കാല് മാറില്ല. എല്ലാ സ്ഥാനാര്‍ത്ഥികളും വന്നു കാണാറുണ്ട്. അത് പ്രസിദ്ധപ്പെടുത്താറില്ല. അതിന്റെ ഖ്യാതി എന്‍എസ്എസിന് ആവശ്യമില്ല. സൗഹൃദപരമായാണ് ജെയ്ക് സി തോമസിനോടും ചാണ്ടി ഉമ്മനോടും ഇടപെട്ടത്. മിത്ത് വിഷയത്തില്‍ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്ന നിലപാട് തന്നെയാണ് എന്‍എസ്എസിന് ഉണ്ടായിരുന്നത് ഉത്തരം കാണുന്നതുവരെ സമരവുമായി മുന്നോട്ട് പോകും അല്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകും. അക്രമം പ്രോത്സാഹിപ്പിക്കില്ല', സുകുമാരൻ നായര്‍ പറഞ്ഞു.

ഷംസീര്‍ മാപ്പു പറയണം എന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. അതില്‍ മാറ്റമില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു. ജനങ്ങള്‍ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യും. ജനങ്ങളുടെ ഇഷ്ടമനുസരിച്ച് വോട്ടു ചെയ്യാന്‍ കഴിയുന്നുവെന്നുള്ളതാണ് ജനായത്തം എന്ന് അദ്ദേഹം പറഞ്ഞു.

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...'; ലൈംഗികാധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ്

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

'തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു';ഗുജറാത്തില്‍ ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി

അഖിൽ വധക്കേസ്; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

'ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

SCROLL FOR NEXT