Kerala

'ചെയർമാന്റെ ഇടപെടൽ അക്കാദമിക്ക് പുറത്തുള്ള സമിതി അന്വേഷിക്കണം'; പ്രതികരിച്ച് ഭരണസമിതി അംഗം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശൂർ: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിൽ രഞ്ജിത്തിനെതിരെ പ്രതികരിച്ച് ഭരണസമിതി അംഗം എൻ അരുൺ. ഇടപെടൽ നടത്തിയതായി വ്യക്തമാക്കുന്ന നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണം സത്യമാണെങ്കിൽ അക്കാദമി അധ്യക്ഷന് സ്ഥാനത്തിരിക്കാൻ യോഗ്യതയില്ലെന്നാണ് എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് കൂടിയായ അരുൺ പറഞ്ഞത്.

ചെയർമാന്റെ ഇടപെടൽ അവാർഡിന്റെ ശോഭ കെടുത്തിയെന്നും അരുൺ അഭിപ്രായപ്പെട്ടു. ജൂറിയെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസമില്ല. അക്കാദമി അധ്യക്ഷൻ സിനിമ കാണാൻ ജൂറിക്കൊപ്പം ഇരുന്നോ, ക്ഷുഭിതനായി സംസാരിച്ചോ എന്നിവ പരിശോധിക്കണം. അക്കാദമിക്ക് പുറത്തുള്ള സമിതി വിഷയം അന്വേഷിക്കണമെന്നും അരുൺ പറഞ്ഞു.

‘പത്തൊമ്പതാം നൂറ്റാണ്ട്’ പോലുള്ള ചവറ് സിനിമകൾ തിരഞ്ഞെടുത്ത് ഫൈനൽ ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായുള്ള നേമം പുഷ്പരാജിന്റെ ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. കലാസംവിധായകനായ തനിക്കാണ് ആ വിഭാഗത്തിൽ അർഹതപ്പെട്ട സിനിമ ഏതെന്ന് ആധികാരികമായി അഭിപ്രായം പറയാൻ കഴിയുകയെന്നും എന്നാൽ മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് കാര്യങ്ങൾ പോയതെന്നും നേമം ശബ്ദരേഖയിൽ പറയുന്നുണ്ട്.

Story Highlights: chalachitra academy chairman Ranjith's involvement in Kerala State Film Awards should be investigated by a committee outside the Academy says N Arun

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

SCROLL FOR NEXT