Kerala

എ എൻ ഷംസീറിന്റെ പരാമർശം; എന്‍എസ്എസിന്റെ വിശ്വാസ സംരക്ഷണ ദിനം ഇന്ന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ശാസ്ത്രത്തെയും മിത്തിനെയും കുറിച്ചുളള നിയമസഭ സ്പീക്കർ എ എൻ ഷംസീറിൻ്റെ പ്രസംഗത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനം ഇന്ന്. ഗണപതി ക്ഷേത്രങ്ങളിൽ എത്തി വഴിപാടുകൾ നടത്തി വിശ്വാസ സംരക്ഷണ ദിനത്തിൽ പങ്കെടുക്കണമെന്നാണ് ആഹ്വാനം. സ്പീക്കറുടെ പരാമർശം വേദനിപ്പിക്കുന്നതാണ്. ഇത്തരം പ്രസ്താവനകൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് യോജിച്ചതല്ലെന്നും എൻഎസ്എസ് പറഞ്ഞിരുന്നു. താലൂക്ക് യൂണിൻ സെക്രട്ടറിമാർക്ക് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ പ്രസ്താവന തള്ളിയ സുകുമാരൻ നായർ എ കെ ബാലൻ മറുപടി അർഹിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. വിശ്വാസ സംരക്ഷണ ദിനത്തിന്റെ പേരിൽ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകുവാൻ പാടില്ലെന്നും നിർദേശമുണ്ട്.

പരാമർശം പിൻവലിച്ച് സ്പീക്കർ മാപ്പ് പറയണമെന്നാണ് ആവശ്യം. ഷംസീറിന്റെ പരാമർശത്തെ നിസാരവത്കരിച്ചുള്ള വിവിധ പ്രസ്താവനകളിലും എൻഎസ്എസ് പ്രതിഷേധം രേഖപ്പെടുത്തി. ശാസ്ത്രത്തെ അടിസ്ഥാനമാക്കി ഷംസീർ പറഞ്ഞത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. എൻഎസ്എസ് നിലപാടിൻ്റെ ചുവട് പിടിച്ച് സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ ശക്തമാക്കാനാണ് ബിജെപിയുടെയും ഹൈന്ദവ സംഘടനങ്ങളുടെയും നീക്കം.

ഡൽഹിയിൽ കനയ്യ കുമാറിന് വേണ്ടി പ്രചാരണം നടത്തി കെജ്‌രിവാൾ; മോദിക്കും മനോജ് തിവാരിക്കും രൂക്ഷവിമർശനം

ക്വാറിയിലെ വെള്ളത്തില്‍ വീണ് സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ആറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; ഇന്ന് അന്വേഷണം തുടങ്ങും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തണം; ഹേമന്ത് സോറെൻ്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

SCROLL FOR NEXT