Kerala

അവയവ കൈമാറ്റം; ആസ്റ്റര്‍ മെഡിസിറ്റിക്കെതിരെ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ച നടപടി ഹൈക്കോടതി റദ്ദാക്കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: അവയവ കൈമാറ്റം സംബന്ധിച്ച് ആസ്റ്റര്‍ മെഡിസിറ്റിക്ക് എതിരെ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. 1994ലെ നിയമം അനുസരിച്ച് കേസെടുത്ത എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടികളാണ് റദ്ദാക്കിയത്. ജസ്റ്റിസ് എ എ സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

2019 മാര്‍ച്ചിലാണ് കേസിനാധാരമായ സംഭവം. കാര്‍ അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ അജയ് ജോണിയെന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. ലിവര്‍ സീറോസിസ് ബാധിതനായ അജയ് ജോണിയുടെ കരള്‍ മാറ്റിവെക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അജയ് ജോണിയുടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പായിരുന്നു കരള്‍ മാറ്റിവെക്കാനുള്ള ശ്രമം. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പ് നടത്തിയ ശ്രമത്തിലൂടെ അവയവ കൈമാറ്റം വഴിയുള്ള ഗുണഫലം നേടാന്‍ ശ്രമിച്ചുവെന്നാണ് ആക്ഷേപം.

സംഭവത്തില്‍ കൊല്ലം സ്വദേശി ഡോ. എസ് ഗണപതി ആസ്റ്റര്‍ മെഡിസിറ്റിക്ക് എതിരെ നിയമ നടപടി സ്വീകരിച്ചു. 2021 നവംബറിലാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആസ്റ്റര്‍ മെഡിസിറ്റി ഹൈക്കോടതിയെ സമീപിച്ചത്. നിയമപ്രകാരമാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതെന്നും അതിന് ശേഷമാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് എന്നുമായിരുന്നു ആസ്റ്റര്‍ മെഡിസിറ്റിയുടെ വാദം.

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

SCROLL FOR NEXT