Kerala

'അധ്യാപകര്‍ മുഴുവന്‍ ദിവസവും ജോലി ചെയ്യണം'; കെ ബി ഗണേഷ് കുമാര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്ലം: അധ്യാപകര്‍ മുഴുവന്‍ ദിവസവും ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. മാന്യമായി ശമ്പളം വാങ്ങുന്ന അധ്യാപകര്‍ മറ്റു വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവന്‍ ദിവസവും ജോലി ചെയ്യാന്‍ തയ്യാറാകണം. സര്‍ക്കാരിന്റെ ശമ്പളത്തുകയില്‍ പകുതിയും വാങ്ങുന്നത് അധ്യാപകരാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

'ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയ ഒരു മണ്ടന്‍ ഇവിടെയുണ്ടായിരുന്നു. ആ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്', ഗണേഷ് കുമാര്‍ പരിഹസിച്ചു.

രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങിയ ഡോക്ടര്‍ മൃഗത്തിനേക്കാളും കഷ്ടമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മുന്നിലിരിക്കുന്ന രോഗിയുടെ വേദന മനസിലാകാത്ത ഡോക്ടര്‍ മനുഷ്യനല്ല. മുന്നിലിരിക്കുന്ന രോഗി വേദനിക്കുന്നുവെന്ന് പറയുമ്പോള്‍ ആ വേദന തന്റെയാണെന്ന് കരുതി മരുന്ന് നല്‍കുകയാണ് ഡോക്ടര്‍ ചെയ്യേണ്ടത്. അങ്ങനെ മരുന്ന് നല്‍കാത്ത ഡോക്ടര്‍ മൃഗങ്ങളേക്കാള്‍ കഷ്ടമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT