Kerala

കാസർകോട് ജില്ലയിൽ നാളെയും അവധി; പ്രൊഫഷണല്‍ കോളേജുകൾക്ക് ബാധകമല്ല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസർകോട്: അതിതീവ്രമഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ നാളെയും (ബുധനാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ലെന്നും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.

ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാവുക. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കളക്ടർ നിർദേശം നൽകി.

കാസർകോട് ജില്ലയിൽ നിലവിൽ റെഡ് അലേർട്ട് ആണ്. നേരത്തെ ഇടുക്കിയിലും കണ്ണൂരിലും മാത്രമായിരുന്നു റെഡ് അലേർട്ട്. അടുത്ത മണിക്കൂറുകളിലും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരദേശത്തും മലയോര മേഖലയിലും അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.

ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിന് അടുത്തുള്ള പ്രദേശങ്ങളിൽ നിലവിൽ മഴ തുടരുന്ന സാഹചര്യമാണ്.

അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 84.750 മീറ്റർ ആണ്. നീലവിൽ 80.69 മീറ്റർ ജലം അണക്കെട്ടിലുണ്ട്. ഇടതു കര കനാൽ മാത്രമാണ് തുറന്നിട്ടുള്ളത്. നിലവിൽ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഇല്ല.

കണ്ണൂരിൽ കനത്ത മഴ തുടരുകയാണ്. മലയോര മേഖലയിൽ അടക്കം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ ജില്ലാ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ബസിന് മുകളിൽ മരം കടപുഴകി വീണു. ആർക്കും പരിക്കേറ്റിട്ടില്ല. ആലപ്പുഴ ജില്ലയിലും വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇന്നലെ 84 മില്ലിമീറ്റർ മഴ ജില്ലയിൽ പെയ്തപ്പോൾ ചേർത്തലയിൽ മാത്രം ഇന്ന് ഇതുവരെ 151 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത് . കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിയതോടെ 73 വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. കടലേറ്റത്തെ തുടർന്ന് ചേർത്തല , ആറാട്ടുപ്പുഴ , ഒറ്റമശേരി തുടങ്ങിയ തീരദേശ മേഖലകളിലെ ജനങ്ങളും ബുദ്ധിമുട്ടുകൾ നേരിടുകയാണ്.

കോട്ടയത്തും മഴ ശക്തമാണ്. അതിനിടെ, കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിക്കാത്തതിൽ ആരോപണവുമായി യുഡിഎഫ് നേതൃത്വം രം​ഗത്തെത്തി. ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വിവിധ പരിപാടികൾ നടക്കുന്നതിനാലാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാതിരുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം. മന്ത്രിയുടെ പരിപാടികൾ പൊളിയുമെന്നതിനാലാണ് അവധി പ്രഖ്യാപിക്കാതിരുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു.

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

SCROLL FOR NEXT