Kerala

കൊച്ചിയിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ട് വിമാനം; ന്യൂയെൻ തൻ ഹായുമായി ചർച്ച നടത്തി മുഖ്യമന്ത്രി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് വിയറ്റ്നാം അംബാസ‍ഡർ ന്യൂയെൻ തൻ ഹായ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിമാന സർവീസ് കേരളത്തിനും വിയറ്റ്നാമിനും ​ഒരുപോലെ ഗുണകരമാകും. ക്ലിഫ് ഹൗസിൽ വിയറ്റ്നാം അംബാസ‍ഡറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊച്ചിയിൽ നിന്ന് വിയറ്റ്നാം സിറ്റിയായ ഹോ ചിമിനിലേക്ക് ഡയറക്ട് ഫ്ലൈറ്റ് ആരംഭിക്കുന്നത് വിയറ്റ്നാമുമായുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സൗത്ത് വിയറ്റ്നാമിലെ ചില പ്രവിശ്യകളുമായി കേരളം ഇതിനോടകം തന്നെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബെൻ ട്രെ പ്രവിശ്യാ നേതാക്കൾ കേരളം സന്ദർശിച്ചതിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിനോദ സഞ്ചാരം, സാമ്പത്തിക രം​ഗം, വ്യാപാരം തുടങ്ങി വിവിധ മേഖലകൾക്ക് വിമാന സർവീസ് ആരംഭിക്കുന്നത് കരുത്ത് പകരും. വിവിധ മേഖലകളിൽ വിയറ്റ്നാമുമായി അടുത്ത ബന്ധം വികസിപ്പിക്കുന്നതിന് കേരളത്തിന് താൽപര്യമുണ്ടെന്ന് ന്യൂയെൻ തൻ ഹായോട് അറിയിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ സന്ദർശനത്തിൽ സുപ്രധാനമായ പല കൂടിക്കാഴ്ചകളും നടത്തിയിരുന്നു. കേരളത്തിന്റെ ആരോ​ഗ്യ മേഖലയുമായി സഹകരിക്കാൻ ക്യൂബ ധാരണയായിരുന്നു. ആരോഗ്യരംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കും. പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാൻ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും വിനിമയം നടത്താനും തീരുമാനമായിരുന്നു.

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT