Kerala

അതിതീവ്രമഴ വരുന്നു; എറണാകുളത്ത് റെഡ് അലേർട്ട്, 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. എറണാകുളം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വരെ അതി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.

റെഡ് അലേർട്ടിനെ തുടർന്ന് എറണാകുളം ജില്ലയിൽ ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ ശക്തമാക്കി. അടിയന്തര സാഹചര്യങ്ങൾക്കുള്ള എല്ലാ സജീകരണങ്ങളും ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

അതിശക്തമായ മഴയുടെ സാഹചര്യത്തിൽ എൻ ഡി ആർ എഫിന്റെ സംഘം ഇടുക്കിയിലെത്തി. 25 പേരടങ്ങുന്ന സംഘമാണ് എത്തിയത്. സംഘം ജില്ലാ ആസ്ഥാനമായ പൈനാവിൽ ക്യാമ്പ് ചെയ്യും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്, 49 മണ്ഡലങ്ങള്‍ വിധിയെഴുതും

പെരുമ്പാവൂര്‍ ജിഷ വധക്കേസ്; വധശിക്ഷ ശരിവെക്കണോ?, ഹൈക്കോടതി വിധി ഇന്ന്

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

SCROLL FOR NEXT