Kerala

ഐഎഎസ് തലപ്പത്ത് മാറ്റം; ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര സെക്രട്ടറി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിന്‍ഹയ്ക്ക് നിയമനം. ഡോ. വി വേണു ചീഫ് സെക്രട്ടറിയാകുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു ബിശ്വനാഥ് സിന്‍ഹ. രബീന്ദ്രകുമാര്‍ അഗര്‍വാളിനെ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു. നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

രബീന്ദ്രകുമാര്‍ കേന്ദ്ര ഡപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങി വരുന്നത് വരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനായ സഞ്ജയ് എം കൗളാകും ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കുക. തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫിന് മാതൃ-ശിശു വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് സെക്രട്ടറി കെ ബിജുവിന് ടൂറിസം സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.

ഡോ എ കൗശിഗന്‍ ലാന്‍ഡ് റവന്യു കമ്മീഷണറാകും. പ്രേം കൃഷ്ണനെ കെഎസ്ടിപി ഡയറക്ടറായി നിയമിച്ചു. മുഹമ്മദ് ഹനീഷിന് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയുണ്ട്. തുറമുഖ വകുപ്പിന്റെ അധിക ചുമതല കെ എസ് ശ്രീനിവാസിനും പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല ഡോ രത്തന്‍ യു ഖേല്‍ക്കറിനുമായിരിക്കും.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT