Kasaragod

എൻഡോസൾഫാൻ ദുരിതബാധിതര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാ​സ​ർ​കോ​ട്​: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പു​വ​ഴി ക​ണ്ടെ​ത്തി​യ 1031 പേ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എൻഡോസൾഫാൻ ദുരിതബാധിതരുടെ അനിശ്ചിതകാല സമരം തുടങ്ങി. കാസർകോട് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ മുന്നിൽ രാവിലെ 10 30 ഓടെയാണ് അനിശ്ചിതകാല സമരത്തിന് തുടക്കമായത്.

2017 ലെ മെഡിക്കൽ ക്യാമ്പിന് ശേഷം എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും പിന്നീട് കാരണമില്ലാതെ ഒഴിവാക്കുകയും ചെയ്ത 1031 പേരെ പട്ടികയിൽ ഉൾപ്പെടുത്തുക എന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യം. ഇതിന് പുറമേ , 2011 ഒക്ടോബർ 25 നുശേഷം ജനിച്ചവർ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടില്ലെന്ന സർക്കാരിൻറെ വിവാദ ഉത്തരവ് പിൻവലിക്കുക, ചികിത്സയും മരുന്നും നൽകുക, എൻഡോസൾഫാൻ സെൽ യോഗം ചേരുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്തുന്നത്. കവി വീരാൻകുട്ടി സമരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു വരെയാണ് സമരം നടത്തുന്നത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നാണ് ദുരിതബാധിതർ പറയുന്നത്.

2019 ജ​നു​വ​രി 30 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം സെ​ക്രട്ടേറി​യ​റ്റി​ന് മു​മ്പി​ൽ അ​മ്മ​മാ​ർ ഏ​റ്റെ​ടു​ത്ത അ​നി​ശ്ചി​ത​കാ​ല പ​ട്ടി​ണി സ​മ​ര​ത്തെ തു​ട​ർ​ന്ന് 1905 ൽ ​പെ​ട്ട 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പ​രി​ശോ​ധ​ന​ക​ളൊ​ന്നും ന​ട​ത്താ​തെ ലി​സ്റ്റി​ൽ പെ​ടു​ത്താ​നും ബാ​ക്കി​യു​ള്ള​വരു​ടെ മെ​ഡി​ക്ക​ൽ വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് അ​ർ​ഹ​രെ ഉ​ൾ​പ്പെ​ടു​ത്താ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള 511 കു​ട്ടി​ക​ളെ കൂ​ടി ലി​സ്റ്റി​ൽപെ​ടു​ത്തി.

എ​ന്നാ​ൽ, ബാ​ക്കി 1031 പേ​രു​ടെ കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇന്നു മു​ത​ൽ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി സെ​ക്ര​ട്ട​റി അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചിരുന്നു.

തീര്‍ന്നിട്ടും തീരാതെ സമരം; എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നും റദ്ദാക്കി

അരവിന്ദ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്; ഇന്ന് മുതല്‍ റാലികളും പ്രചാരണപരിപാടികളും

രാജേന്ദ്രന്‍റെ ശ്രമം സഹതാപതരംഗം സൃഷ്ടിച്ച് പുറത്തുപോകാന്‍; തള്ളി സിപിഐഎം മൂന്നാര്‍ ഏരിയാ കമ്മിറ്റി

ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തിനാണ് പാകിസ്താനെ കുറിച്ച് സംസാരിക്കുന്നത്; പ്രിയങ്ക ഗാന്ധി

SCROLL FOR NEXT