International

ഗാസയിലെ റഫയില്‍ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗാസ: ഗാസയിലെ റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം. കരയുദ്ധത്തിന് മുന്നോടിയായുള്ള നീക്കമാണ് ഷെല്ലാക്രമണണമെന്നും വിലയിരുത്തലുണ്ട്. അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് കരയാക്രമണവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

ഷെല്ലാക്രമണം ഉള്‍പ്പെടെ പലസ്തീനില്‍ 24 മണിക്കൂറിനിടെ 51 പേര്‍ കൊല്ലപ്പെട്ടു. 75 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ 34,356 പേര്‍ പലസ്തീനില്‍ കൊല്ലപ്പെട്ടു. 77,368 പേര്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ നുസൈറാത്തില്‍ പലസ്തീനിയെ ഇസ്രയേല്‍ പൗരന്‍ വെടിവെച്ചു കൊന്നതായും റിപ്പോര്‍ട്ടുണ്ട്. റഫ തീരത്ത് പലസ്തീനി മത്സ്യത്തൊഴിലാളിയെ ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊന്നു. വെടിവെപ്പില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റു.

LIVE BLOG:അഞ്ചാംഘട്ട വോട്ടെടുപ്പിന് തുടക്കമായി;രാഹുൽ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവർ ജനവിധി തേടുന്നു

പെരുമ്പാവൂര്‍ ജിഷ വധക്കേസ്; വധശിക്ഷ ശരിവെക്കണോ?, ഹൈക്കോടതി വിധി ഇന്ന്

ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

SCROLL FOR NEXT