International

ഗുജറാത്തിൽ നിന്നുള്ള മൂന്ന് സ്ത്രീകൾ അമേരിക്കയിൽ കാർ ആക്സിഡന്റിൽ മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

സൗത്ത് കരോലിന: യുഎസിലുണ്ടായ വാഹനാപകടത്തിൽ ഗുജറാത്തിൽ നിന്നുള്ള മൂന്ന് പേർ മരിച്ചു. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ താമസിക്കുന്ന രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനിഷാബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്. സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ അമിത വേഗതയിൽ പോകുകയായിരുന്ന ഇവർ സഞ്ചരിച്ച എസ് യുവി കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗ്രീൻവില്ലെ കൗണ്ടി ഓഫീസ് പറയുന്നതനുസരിച്ച്, ഹൈവേയിൽ അമിത വേഗതയിൽ പോകുകയായിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് മറ്റ് പാതകളിലൂടെയും അടുത്തുള്ള കായലിലൂടെയും സഞ്ചരിച്ച് മരത്തിൽ പോയി ഇടിച്ചു. മരത്തിൽ കുടുങ്ങിയ കാർ ഒന്നിലധികം കഷണങ്ങളായി മുറിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. നിലത്ത് നിന്നും 20 അടിയോളം ഉയരത്തിലാണ് കാർ കുടുങ്ങി കിടന്നിരുന്നത്.

സൗത്ത് കരോലിന ഹൈവേ പട്രോൾ, ഫയർ ആൻഡ് റെസ്‌ക്യൂ, ഗ്രീൻവില്ലെ കൗണ്ടി ഇഎംഎസ് യൂണിറ്റുകൾ എന്നിവയുൾപ്പെടെ എമർജൻസി റെസ്‌പോൺസ് ടീമുകൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാല് യാത്രക്കാരിൽ നിന്നും അപകടത്തിൽ രക്ഷപ്പെട്ട ഏക വ്യക്തി ഗുരുതര പരിക്കോടെ ആശുപത്രിയിലാണ്. അപകടത്തിൽപെട്ടവരുടെ ബന്ധുക്കളെ അധികൃതർ വിവരമറിയിച്ചിട്ടുണ്ട്.

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

'ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തി'; ആരോപണവുമായി രാഹുല്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT