International

സ്‌കൂളുകളും ആയുധപ്പുരകളാക്കി ഇസ്രയേല്‍; ഗാസയിലെ സ്‌കൂളില്‍ ബോംബ് ശേഖരം കണ്ടെത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗാസ: ഗാസയിലെ സ്‌കൂളുകളില്‍ നിന്ന് പൊട്ടാത്ത നിലയില്‍ 1000 പൗണ്ട് (450 കിലോ ഗ്രാം) ഭാരം വരുന്ന ബോംബുകള്‍ കണ്ടെത്തിയതായി യുഎന്‍ അധികൃതര്‍ അറിയിച്ചു. ഖാര്‍യൂനിസില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെയാണ് ഐക്യരാഷ്ട്രസഭ നടത്തുന്ന ഗാസയിലെ സ്‌കൂളുകളില്‍ ബോംബുകള്‍ കണ്ടെത്തിയതെന്ന് പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി (യുഎന്‍ഡബ്ല്യുആര്‍എ) വ്യക്തമാക്കി.

ഇത്തരം ആയുധങ്ങള്‍ ഗാസയില്‍ പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം നിര്‍വീര്യമാക്കാന്‍ ദശലക്ഷകണക്കിന് ഡോളറും നിരവധി വര്‍ഷങ്ങളും വേണ്ടവരുമെന്ന് യുഎന്‍ വ്യക്തമാക്കി. സ്‌കൂളുകളില്‍നിന്നും വഴിയില്‍ നിന്നും ബോംബുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ കണ്ടെത്തി. ഇവിടെ സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ കടുത്ത വെല്ലുവിളിയാണെന്നും ഏജന്‍സി വിലയിരുത്തി.

എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നില്ല? ; മോദിയുടെ മറുപടി ഇങ്ങനെ

Video: ചില മണ്ഡലം പ്രസിഡൻ്റുമാർ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ക്കും; നരേന്ദ്ര മോദി

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്തയെ സസ്പെൻഡ് ചെയ്തു

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

SCROLL FOR NEXT