International

വിവാദ ടിക്ടോട് താരം കൈൽ മരിസ അന്തരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വാഷിങ്ടൻ: ഹോളിവുഡിലെ ഗോസിപ് കഥകളെക്കുറിച്ചുള്ള ചർച്ചകളിലൂടെ പ്രശസ്തി നേടിയ ടിക്ടോട് താരം കൈൽ മരിസ റോത്ത് (36) അന്തരിച്ചു. കൈലിന്റെ അമ്മ ജാക്വി കോഹൻ റോത്താണ് മരണവിവരം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. മരണകാരണം വ്യക്തമല്ല. ഒരാഴ്ച മുൻപായിരുന്നു അന്ത്യമെന്ന് സഹോദരി വ്യക്തമാക്കി. യുഎസിലെ മേരിലാൻഡിലാണ് കൈൽ മരിസ് താമസിച്ചിരുന്നത്.

‘‘എന്റെ മകൾ കൈൽ അന്തരിച്ചു. അവൾ നിങ്ങളിൽ ചിലരുടെ ജീവിതത്തെ വ്യക്തിപരമായും മറ്റു ചിലരെ അല്ലാതെയും സ്പർശിച്ചു. അവൾ എല്ലാവരെയും ഒരുപാട് സ്നേഹിച്ചു. ഇപ്പോൾ ഒന്നും മനസിലാകുന്നില്ല. കുറച്ചു ദിവസം കഴിയുമ്പോൾ ഒരുപക്ഷേ കൂടുതൽ മനസിലാകും'', അമ്മ കുറിച്ചു. ടിക് ടോക്കിൽ 1,75,000 ഫോളോവേഴ്സുള്ള താരം ഹോളിവുഡിലെ ഗോസിപ് കഥകളെക്കുറിച്ചുള്ള ചർച്ചകളിലൂടെ നിരവധി വിവാദങ്ങളിലും ഉൾപ്പെട്ടിട്ടുണ്ട്.

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

സ്വാതി മലിവാളിനെതിരായ അതിക്രമം; അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രൈവറ്റ്‌ സെക്രട്ടറിക്കെതിരെ കേസെടുത്തു

കപില്‍ സിബൽ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡൻ്റ്

അഴിമതിക്കേസുകളില്‍ ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത് ആലോചിക്കുന്നു: നരേന്ദ്ര മോദി

SCROLL FOR NEXT