International

തായ്ലന്റ് അവധിയാഘോഷം വൈറലായി; സുന്ദരിക്ക് ബ്യൂട്ടിക്വീൻ പട്ടം നഷ്ടമായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോലാലംപൂര്‍: തായ്ലന്റിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ വൈറലായതോടെ മലേഷ്യൻ ബ്യൂട്ടി ക്വീനിന് പട്ടം നഷ്ടമായി. 24 കാരിയായ വിരു നികാഹ് ടെറിൻസിപ്പ് തായ്ലന്റിൽ വച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇതോടെ 2023 ൽ നേടിയ ബ്യൂട്ടി ക്വീൻ പട്ടമാണ് വിരുവിന് നഷ്ടമായത്.

വീഡിയോയിൽ പുരുഷ നർത്തകർക്കൊപ്പമായിരുന്നു വിരുവിന്റെ ഡാൻസ്. വീഡിയോ വൈറലായതോടെ വലിയ തോതിൽ വിമർശനം ഉയർന്നു. ബ്യൂട്ടി ക്വീൻ സ്ഥാനത്തുനിന്ന് വിരുവിനെ നീക്കാൻ തീരുമാനിച്ചുള്ള തീരുമാനം പുറത്തുവിടുന്നതിന് തൊട്ടുമുമ്പ് അവർ തന്നെ സ്വയം പട്ടം തിരിച്ച് നൽകുകയായിരുന്നു. ഒരു സാധാരണ വ്യക്തിയായിരുന്നെങ്കിൽ വീഡിയോ പ്രശ്നമാകുമായിരുന്നില്ലെന്നാണ് അധിക‍ൃതരുടെ പ്രതികരണം. ഇത് മറ്റുള്ളവർക്കുള്ള മുന്നറിയിപ്പാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ബ്യൂട്ടി ക്വീൻ പട്ടമല്ല, എന്നിലുള്ള വിശ്വാസമാണ് വലുത്. ഒരാളുടെ പൂർണതയും വിജയവും നിശ്ചയിക്കുന്നില്ല. എല്ലാവ‍ർക്കും തെറ്റുകൾ പറ്റാം - വിരു പ്രതികരിച്ചു. ഒപ്പം ഈ വിഷയത്തിൽ ഉൾപ്പെട്ടത് താൻ മാത്രമാണെന്നും കുടുംബത്തെയും സുഹൃത്തുക്കളെയും വെറുതെ വിടണമെന്നും സൈബർ ആക്രമണെ തുടർന്ന് വിരു സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

SCROLL FOR NEXT