International

കൗമാരക്കാരായ ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ 14 വയസുകാരിയായി അഭിനയം; 23കാരി അറസ്റ്റില്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂയോര്‍ക്ക്: കൗമാരക്കാരായ ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ 14 വയസുക്കാരിയായി അഭിനയിച്ച 23കാരി അമേരിക്കയില്‍ അറസ്റ്റില്‍. അലീസ ആൻ സിംഗർ എന്ന യുവതിയെയാണ് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. നാലുകുട്ടികള്‍ കൂടി പ്രതിക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ നവംബറിൽ സമാനമായ കേസിന് യുവതിയെ പൊലീസ് കസ്റ്റ‍ഡിയിൽ എടുത്തിരുന്നു. 14-കാരിയായ യുവതിയെന്ന വ്യാജേനയാണ് അലീസ ആൻ സിംഗർ ഒരു ആണ്‍കുട്ടിയുമായി ഓണ്‍ലൈന്‍ വഴി അടുപ്പം സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് 30-ഓളം തവണ വിദ്യാര്‍ഥിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. സ്‌നാപ്പ്ചാറ്റ് വഴി നിരവധി വിദ്യാര്‍ഥികള്‍ക്ക് അശ്ലീല വീഡിയോകള്‍ അയച്ചു നല്‍കിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

കേസെടുത്തതിന് പിന്നാലെ സമാന സംഭവത്തിന് ഇരയായ കുട്ടികളുണ്ടെങ്കിൽ പൊലീസിനെ വിവരം അറിയിക്കാനും പരാതി നൽകാനും പൊലീസ് അഭ്യര്‍ഥിച്ചിരുന്നു. കേസുമായി മുന്നോട്ട് വരുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നാലുകുട്ടികള്‍ കൂടി യുവതിക്കെതിരെ പരാതി നല്‍കിയത്. 12 നും 15 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് യുവതിയുടെ അതിക്രമത്തിന് ഇരയായവർ എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT