International

'ജെന്‍ വി' സീരീസ് നടന്‍ ചാൻസ് പെർഡോമോ ബൈക്ക് അപകടത്തിൽ അന്തരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

'ജെൻ വി', 'ചില്ലിംഗ് അഡ്വഞ്ചേഴ്‌സ് ഓഫ് സബ്രീന' എന്നീ വെബ് സീരിസ് നടൻ ചാൻസ് പെർഡോമോ ബൈക്ക് അപകടത്തിൽ അന്തരിച്ചു. 27 വയസായിരുന്നു. പെർഡോമോയുടെ മനേജിങ് ടീം പ്രസ്താവനയിലൂടെയാണ് താരത്തിൻ്റെ മരണം സ്ഥിരീകരിച്ചത്. ഈ അവസരത്തിൽ നടൻ്റെ കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്നും പ്രസ്‍താവനയിൽ പറയുന്നുണ്ട്.

ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചിരിക്കുന്നത്. ഏറ്റവും അവസാനം ആമസോൺ പ്രൈമിന്‍റെ ജനപ്രിയ പരമ്പരയായ "ദ ബോയ്‌സിന്‍റെ" സ്പിൻ-ഓഫായ 'ജെൻ വി' യുടെ ആദ്യ സീസണിൽ പെർഡോമോ ആന്ദ്രെ ആൻഡേഴ്സ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പെർഡോമോയുടെ വിയോ​ഗത്തെത്തുടർന്ന് 'ജെൻ വി' രണ്ടാം സീസൺ നീണ്ടുപോയേക്കാമെന്നാണ് റിപ്പോർട്ടുകൾ.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT