International

വില്യം രാജകുമാരനുമായി ബന്ധം; ഗോസിപ്പുകൾക്ക് റോസ് ഹാൻബർ​ഗിയുടെ മറുപടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: വില്യം രാജകുമാരനുമായി തനിക്ക് ബന്ധമുണ്ടെന്ന ഊഹാപോഹങ്ങൾക്കെതിരെ മൗനം വെടിഞ്ഞ് ലേഡി റോസ് ഹാൻബറി. വില്യമുമായി തനിക്ക് ബന്ധമുണ്ടെന്ന വാദങ്ങൾ തികച്ചും തെറ്റാണെന്ന് ഹാൻബറി വ്യക്തമാക്കി. അഭിഭാഷകൻ മുഖേനയാണ് ഇക്കാര്യങ്ങളിൽ ഹാൻബറി വ്യക്തത വരുത്തിയത്.

അതേസമയം വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടണിനെ പൊതുവേദിയിൽ കാണാത്തതിനെതിരെ രാജകുടുംബത്തിന്റെ ആരാധകർക്കിടയിൽ ഇപ്പോഴും ഊഹാപോഹങ്ങൾ തുടരുകയാണ്. എന്നാൽ കെയ്റ്റിൻ്റെ മൗനം ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതുകൊണ്ടാണെന്നാണ് പാപ്പരാസികൾ പറഞ്ഞ് പരത്തുന്നത്. രാജകുടുംബവുമായി ദൃഢമായ ബന്ധമുണ്ട് ഹാൻബറിക്ക്.

ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ 2019 മുതലുള്ളതാണെങ്കിലും ഇപ്പോൾ ചർച്ചകൾക്ക് ചൂടേറിയിരിക്കുന്നു. ഇതിനിടെ കെയ്റ്റ് രാജകുമാരയുടെ ആരോ​ഗ്യത്തെക്കുറിച്ചും ചില ആശങ്കകൾ ഉയർന്നിരുന്നു. ജനുവരിയില്‍ വയറിന് ശസ്ത്രക്രിയയ്ക്ക് രാജകുമാരി വിധേയ ആയിയെന്നും വാർത്തകളുണ്ടായിരുന്നു.

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല, ഹർജി ഹൈക്കോടതി തള്ളി

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ജനതാ പാര്‍ട്ടി തരംഗം പോലെയാണ് ഇന്‍ഡ്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ: ദിഗ്‌വിജയ് സിങ്

'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്‍ക്കം മുറുകവേ സത്താര്‍ പന്തല്ലൂര്‍

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

SCROLL FOR NEXT