International

ഇസ്രയേലിൽ മിസൈൽ ആക്രമണം; മലയാളി കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ടെൽ അവീവ്: ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. മരിച്ചത് കൊല്ലം സ്വദേശി ലിബിൻ മാക്സ് വെൽ. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വടക്കൻ ഇസ്രയേലിലാണ് ലെബനൻ ആക്രമണം നടത്തിയത്. കാർഷിക മേഖലയായ മൊഷാവിലെ മാ‍ർ​ഗലിയോട്ടിലെ പ്ലാന്റേഷനിലാണ് മിസൈൽ പതിച്ചത്. ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവ‍ർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ഇന്ത്യയിലെ ഇസ്രയേൽ എംബസി ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുകയാണ്. കുടുംബങ്ങൾക്ക് വേണ്ട പിന്തുണയും സഹായവും നൽകുമെന്നും ഹിസ്ബൊല്ലയാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ എംബസി വ്യക്തമാക്കി.

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

SCROLL FOR NEXT