International

ചൈനയുടെ മാഗ്ലെവ് ട്രെയിൻ സ്പീഡ് റെക്കോർഡ് മറികടന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചൈന: ചൈനയുടെ എയ്‌റോസ്‌പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ പുതിയ മാഗ്നെറ്റിക്കലി ലെവിറ്റേറ്റഡ് (മാഗ്ലെവ്) ട്രെയിൻ അതിൻ്റെ മുൻ റെക്കോർഡ് മറികടന്നു. അൾട്രാ ഫാസ്റ്റ് ഹൈപ്പർലൂപ്പ് ട്രെയിൻ കുറഞ്ഞ വാക്വം ട്യൂബിൽ യാത്ര ചെയ്യുമ്പോൾ സ്ഥിരത കൈവരിക്കുന്നത് ഇതാദ്യമായാണ്. മണിക്കൂറിൽ 623 കിലോമീറ്ററാണ് ഇതിൻ്റെ വേ​ഗത.

ഇതോടെ ചൈനയിൽ മണിക്കൂറിൽ ഏറ്റവും വേ​ഗതയുള്ള ട്രെയിനായി മാഗ്ലെവ് ട്രെയിൻ മാറും. കൂടുതൽ വേഗത വർദ്ധിപ്പിക്കുന്നതിന്, വായു പ്രതിരോധം കുറയ്ക്കുന്ന പ്രത്യേകമായി രൂപകൽപ്പന ചെയ്ത ലോ-വാക്വം ട്യൂബിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുന്നത്. ഏറ്റവും പുതിയ ടെസ്റ്റ് സിസ്റ്റത്തിന് സ്പീഡ് റെക്കോർഡ് സ്ഥാപിക്കുക മാത്രമല്ല, നിരവധി പ്രധാന സാങ്കേതികവിദ്യകളെ സാധൂകരിക്കുകയും അവ ഒരുമിച്ച് നന്നായി പ്രവർത്തിക്കുന്നുവെന്ന് മാഗ്ലെവ് ട്രെയിൻ തെളിയിക്കുകയും ചെയ്തതായി സിഎഎസ്ഐസി പറഞ്ഞു.

സിഎഎസ്ഐസി രൂപകൽപ്പന ചെയ്ത മാഗ്ലെവ് ട്രെയിൻ മണിക്കൂറിൽ 1,000 കിലോമീറ്റർ വരെ വേ​ഗത കൈവരിക്കുന്നുണ്ട്. ഭാവിയിൽ ഉയർന്ന വേഗതയുള്ള ടെസ്റ്റുകൾക്കും ദേശീയ തലത്തിലുള്ള ഗതാഗത ശൃംഖലയുടെ നിർമ്മാണത്തിനും ശക്തമായ സാങ്കേതിക അടിത്തറയുണ്ടാക്കാനാവുമെന്ന് സിഎഎസ്ഐസി പറഞ്ഞു. രാജ്യത്തിൻ്റെ അടുത്ത തലമുറ വാണിജ്യ എയ്‌റോസ്‌പേസ് ഇലക്‌ട്രോമാഗ്നറ്റിക് ലോഞ്ച് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT