International

ടവറും ട്രാൻസ്മിറ്ററും കള്ളന്മാർ കൊണ്ടുപോയി;റേഡിയോ സ്റ്റേഷൻ സംപ്രേഷണം നിലച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മോണ്ട്​ഗോമെറി: അലബാമയിലെ ജാസ്പറിൽ റേഡിയോ ടവറും ട്രാൻസ്മിറ്ററും മോഷമം പോയതിന്റെ ഞെട്ടലിലാണ് ജനം. WJLX എന്ന റേഡിയോ സ്റ്റേഷന്‍റെ 200 അടി നീളമുള്ള റേഡിയോ ടവറും ട്രാൻസ്മിറ്ററുമാണ് മോഷണം പോയത്. പിന്നാലെ WJLX റേഡിയോ സ്റ്റേഷന്‍റെ പ്രവര്‍ത്തനം നിർത്തിവെക്കേണ്ടി വന്നു.

ജാസ്പറിലെ വാർത്തകളുടെയും വിവരങ്ങളുടെയും നിർണായക ഉറവിടമായിരുന്നു WJLX റേഡിയോ സ്റ്റേഷൻ. സംഭവ ദിവസം ടവറിൻ്റെ വനപ്രദേശത്ത് ജോലിക്ക് എത്തിയ സംഘമാണ് മോഷണ വിവരം അധികൃതരെ അറിയിച്ചത്. മോഷ്ടാക്കൾ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ടവർ പൊളിച്ച് ചെറിയ കഷണങ്ങളാക്കി കൊണ്ടുപോയതായാണ് റേഡിയോ സ്റ്റേഷൻ അധികൃതർ സംശയിക്കുന്നത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

എഫ് എം സ്റ്റേഷൻ വഴി താത്കാലികമായി സംപ്രേഷണം പുനരാരംഭിക്കാന്‍ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനില്‍ അപേക്ഷ നല്‍കിയെന്ന് റേഡിയോ സ്റ്റേഷൻ്റെ ജനറൽ മാനേജർ ബ്രെറ്റ് എൽമോർ അറിയിച്ചു. ടവറിന് ഇന്‍ഷൂറന്‍സ് കവറേജ് ഇല്ലെന്നും ആളൊഴിഞ്ഞ ഒരു പ്രദേശത്തായിരുന്നു ടവര്‍ നിന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റേഡിയോ സ്റ്റേഷൻ പുനർനിർമ്മിക്കുന്നതിന് ഏകദേശം 83 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അനിശ്ചിതത്വങ്ങൾക്ക് അവസാനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്തി എംവിഡി; പ്രതിഷേധം, കൂക്കി വിളി, പരാതി

അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം

'ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഐഎം ജില്ലാ സെക്രട്ടറി' ; ആരോപണവുമായി വി ഡി സതീശൻ

പൊന്നാനി ബോട്ടപകടം; കപ്പൽ ജീവനക്കാർക്കെതിരെ കേസ്, കപ്പൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ്

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; ആന്ധ്രയിലും ബംഗാളിലും സംഘർഷം

SCROLL FOR NEXT