International

ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബ്രിട്ടൻ: ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടർന്നുള്ള ആശുപത്രി ചികിത്സയ്ക്ക് പിന്നാലെയാണ് ബക്കിങ്ഹാം കൊട്ടാരം ഇക്കാര്യം അറിയിച്ചത്. അർബുദത്തിന്റെ ഘട്ടത്തെക്കുറിച്ചോ രോഗനിർണയത്തെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ കൊട്ടാരം പുറത്തുവിട്ടിട്ടില്ല.

പ്രോസ്റ്റേറ്റ് അർബുദമല്ലെന്നും എന്നാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് നടത്തിയ ചികിത്സയ്ക്കിടെയാണ് ഇത് കണ്ടെത്തിയതെന്നുമാണ് റിപ്പോർട്ട്. ക്യാൻസർ ഏതു ഭാഗത്തെയാണ് ബാധിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം 75 കാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും പൊതു ചുമതലകൾ മാറ്റിവെച്ചതായും കൊട്ടാരം പ്രസ്താവനയിൽ പറയുന്നു.

വൈദ്യോപദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങളെ കാണുന്നതടക്കമുള്ളവ മാറ്റിവെക്കുമെങ്കിലും രാഷ്ട്രത്തലവൻ എന്ന നിലയിൽ തന്റെ ചുമതലകളിൽ തുടരുമെന്നും അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുമെന്നും ബക്കിങ്ഹാം കൊട്ടാരം പ്രസ്താവനയിൽ പറയുന്നു. ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ നടത്തിയ മറ്റു പരിശോധനകളിലാണ് ക്യാൻസർ തിരിച്ചറിഞ്ഞത്. ചികിത്സകൾ ആരംഭിച്ചതിനാൽ പൊതുജനങ്ങളെ അഭിമുഖീകരിക്കരുതെന്ന് ഡോക്ടർമാർ അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട്. മെഡിക്കൽ സംഘത്തിന്റെ നടപടികളിൽ രാജാവ് സംതൃപ്തനാണെന്നും നന്ദി അറിയിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.

മകളുടെ ഓര്‍മ്മയ്ക്കായി ക്ലിനിക് പണിയും, പാവങ്ങളെ സൗജന്യമായി ചികിത്സിക്കും; ഡോ. വന്ദനയുടെ പിതാവ്

'ബിജെപി നേതാക്കൾ വെള്ളപേപ്പറിൽ ഒപ്പിട്ടുവാങ്ങി'; സന്ദേശ്ഖലി പീഡനം കെട്ടിച്ചമച്ചത്, വെളിപ്പെടുത്തൽ

'നാളെ എന്റെ ശവമായിരിക്കും കുഴിമാടത്തില്‍', പ്രതിഷേധം; ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി

6 ദിവസം കൊണ്ട് ഭൂമി ഉണ്ടാക്കിയ ദൈവം 7ാം ദിനം വിശ്രമിച്ചില്ലേ? ഇന്തോനേഷ്യ തൊട്ടപ്പുറത്ത്:എ കെ ബാലന്‍

കുറവുവന്ന വോട്ട് പ്രിസൈഡിംഗ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തി;കൃത്രിമം കാട്ടി കണക്ക് ഒപ്പിച്ചെന്ന് പരാതി

SCROLL FOR NEXT