International

വിജയിക്കാനാവശ്യമായ സാഹചര്യമില്ല; അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ഡി സാന്റിസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വാഷിം​ഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ റോണ്‍ ഡി സാന്റിസ് പിന്മാറി. ന്യൂഹാംഷെയറിലെ റിപ്പബ്ലിക്കന്‍ പ്രൈമറി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പിന്മാറ്റം. വിജയിക്കാനാവശ്യമായ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ട അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് റോണ്‍ ഡി സാന്റിസ് പിന്മാറ്റം അറിയിച്ചത്.

വിയോജിപ്പുകള്‍ ഉണ്ടെങ്കിലും ജോ ബൈഡനെക്കാള്‍ അനുഭവ സമ്പത്തുള്ളയാളാണ് ഡൊണാള്‍ഡ് ട്രംപ് എന്നും ഡി സാന്റിസ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണാൾഡ് ട്രംപും നിക്കി ഹേലിയും തമ്മിൽ ആയിരിക്കും ഇനി പോരാട്ടം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ തോല്‍പ്പിക്കാനുള്ള കരുത്ത് തനിക്ക് മാത്രമേയുള്ളൂവെന്ന് നിക്കി ഹേലി അവകാശപ്പെട്ടു.

ഒരു രാജ്യം താറുമാറാകുകയും ലോകം തീപിടിക്കുകയും ചെയ്യുമ്പോള്‍ 80 വയസ്സുള്ള രണ്ട് പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ നിങ്ങള്‍ ശരിക്കും ആഗ്രഹിക്കുന്നുണ്ടോയെന്ന് നിക്കി ഹേലി ചോദിച്ചു. ന്യൂ ഹാംഷെയറില്‍ അടുത്തിടെ നടന്ന ഒരു പൊതുയോഗത്തിലായിരുന്നു ഹേലിയുടെ ചോദ്യം.

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

SCROLL FOR NEXT