International

യാച്ച്, വിമാനങ്ങൾ, മാളികകൾ, 700 കാറുകൾ, റഷ്യൻ പ്രസിഡന്റിന്റെ 'കണക്കില്ലാത്ത' സമ്പത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ആസ്തിയെയും ജീവിതരീതികളെയുംപ്പറ്റി പല കഥകളാണ് പ്രചരിക്കുന്നത്. പുടിന് 140,000 ഡോളറാണ് വാർഷിക ശമ്പളമെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ പുടിന്റെ ആസ്തികളെ കുറിച്ച് പ്രചരിക്കുന്ന കണക്കുകൾ ഈ ശമ്പളത്തിന്റെ എത്രയോ മടങ്ങാണ്.

800 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു അപ്പാർട്ട്‌മെന്റ്, ഒരു ട്രെയ്ലർ , മൂന്ന് കാറുകൾ എന്നിവയുടെ ഉടമസ്ഥാവകാശം പുടിൻ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ പുടിനെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികൾ സൂചിപ്പിക്കുന്നത് ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ്. 1990 കളിൽ റഷ്യയിലെ ഒരു പ്രധാന നിക്ഷേപകന്റെ വെളിപ്പെടുത്തലോടെയാണ് പുടിന്റെ ആസ്തികളെ കുറിച്ചുള്ള സംശയങ്ങൾ ബലപ്പെട്ട് തുടങ്ങിയത്.

പുടിന്റെ ആസ്തികളിലെ പ്രധാന ആകർഷണം ബ്ലാക്ക് സീ മാൻഷനാണ്. ഈ മഹാസൗദത്തെ കൺട്രി കോട്ടേജ് എന്നും വിശേഷിപ്പിക്കാറുണ്ട്. പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ഗ്രീക്ക് ദൈവങ്ങളുടെ പ്രതിമകളുള്ള ഒരു മാർബിൾ നീന്തൽക്കുളം, ആംഫിതിയേറ്റർ, ഐസ് ഹോക്കി റിങ്ക്, വെഗാസ് ശൈലിയിലുള്ള കാസിനോ, നിശാക്ലബ് എന്നിവയുണ്ട് ഈ മാളികയിൽ. ഇവിടുത്തെ ഊട്ടുമുറിയിലെ ഫർണിച്ചറുകൾ 500,000 ഡോളർ വിലമതിക്കുന്നവയാണ്. 54,000 ഡോളർ വിലമതിക്കുന്ന ഒരു ബാർ ടേബിളും 850 ഡോളർ വിലമതിക്കുന്ന ഇറ്റാലിയൻ ടോയ്‌ലറ്റ് ബ്രഷുകളും 1,250 ഡോളർ വിലയുള്ള ടോയ്‌ലറ്റ് പേപ്പർ ഹോൾഡറുകളും ഈ കെട്ടിടത്തിൽ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഫോർച്യൂണിന്റെ കണക്കനുസരിച്ച് ഇവയുടെ നോക്കിനടത്തിപ്പിനായി 40 തൊഴിലാളികളെയെങ്കിലും ആവശ്യമാണ്. ഇവർക്ക് വാർഷിക ശമ്പളമായി 2 ദശലക്ഷം ഡോളറും വേണ്ടിവരും.

എന്നാൽ പുടിന് സ്വന്തമായി 19 വീടുകൾ, 700 കാറുകൾ, 58 വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ദി ഫ്ളൈയിംഗ് ക്രെംലിൻ എന്നറിയപ്പെടുന്ന 716 ദശലക്ഷം ഡോളർ വിലയുള്ള വിമാനം എന്നിവ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 700 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഷെഹറസാഡ് എന്ന യാച്ചും പുടിന്റെ ഉടമസ്ഥതയിലുണ്ടെന്നതും പുടിനെന്ന ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരന്റെ ആസ്തികളിലെ ദുരൂഹത വ‍ർദ്ധിപ്പിക്കുന്നു.

പുടിന്റെ ആഡംബര വാച്ചുകളുടെ ശേഖരണമാണ് മറ്റൊന്ന്. പടേക്ക് ഫിലിപ്പ് വാച്ച് ഉൾപ്പെടെയുള്ളവ പുടിന്റെ ശേഖരത്തിലുണ്ട്. ഈ വാച്ചുകൾക്ക് മാത്രം അദ്ദേഹത്തിന്റെ ഔദ്യോഗികമായി പ്രഖ്യാപിച്ച വാർഷിക ശമ്പളത്തിന്റെ ആറിരട്ടിയാണ് വില.

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

SCROLL FOR NEXT