International

യുഎസ് പ്രസിഡൻ്റിനായുള്ള തിഞ്ഞെടുപ്പ്; വിവേക് രാമസ്വാമി പിന്മാറി, കോക്കസില്‍ ട്രംപിന് വിജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡ‍ന്റ് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. അയോവ കോക്കസില്‍ റിപ്പബ്ലിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിലാണ് ട്രംപ് വിജയിച്ചത്. നിക്കി ഹാലെ, ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ. അതേ സമയം പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള തിരഞ്ഞെടുപ്പിൽ നിന്ന് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. അയോവയിൽ കനത്ത പരാജയം നേരിട്ടതിനു പിന്നാലെയാണ് പിന്മാറ്റം. ട്രംപിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അവസാനമായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അയോവ കോക്കസില്‍ 53.3 ശതമാനം വോട്ടാണ് ട്രംപിന് ലഭിച്ചത്. 22,855 വോട്ടാണ് ട്രംപിന് ലഭിച്ചത്. റോണ്‍ ഡിസാന്റിസ് 8,601, നിക്കി ഹാലിക്ക് 7,822, വിവേക് രാമസ്വാമി 3,278 വോട്ടുമാണ് നേടിയത്.

നിരവധി നിയമക്കുരുക്കുകളില്‍പെട്ടു നില്‍ക്കുമ്പാഴാണ് ട്രംപിന്‍റെ മുന്നേറ്റം. റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്ന ആദ്യത്തെ സ്‌റ്റേറ്റ ആണ് അയോവ.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

SCROLL FOR NEXT