International

ഓസ്ട്രേലിയയിൽ സൈനിക ഹെലികോപ്റ്റർ സമുദ്രത്തിൽ തകർന്നുവീണ് അപകടം; നാല് പേർ കൊല്ലപ്പെട്ടു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാൻബെറ: ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് തീരത്ത് സമുദ്രത്തിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ നാല് പേർ മരിച്ചതായി ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ഹാമിൽട്ടൺ ദ്വീപിന് സമീപമുളള സമുദ്രത്തിലാണ് ഹെലികോപ്റ്റർ വീണതെന്ന് ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് പറഞ്ഞു. ഹെലികോപ്റ്ററിലുണ്ടായിരുന്ന നാലു പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും മാർലെസ് പറഞ്ഞു. എംആർഎച്ച് 90 തായ്പാൻ ഹെലികോപ്റ്ററാണ് തകർന്നുവീണത്.

താലിസ്‌മാൻ സാബർ സൈനികാഭ്യാസത്തിൽ പങ്കെടുക്കുകയായിരുന്ന ഹെലികോപ്റ്ററാണ് അപക‌ടത്തിൽപെട്ടത്. യുഎസും ഓസ്‌ട്രേലിയയും സംയുക്തമായി രണ്ടുവർഷത്തിലൊരിക്കൽ നടത്തുന്ന സൈനികാഭ്യാസമാണ് താലിസ്മാൻ സാബർ.

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

SCROLL FOR NEXT