International

നേപ്പാളില്‍ ആറ് പേരുമായി പോയ ഹെലികോപ്റ്റര്‍ കാണാതായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാഠ്മണ്ഡു: നേപ്പാളിലെ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഹെലികോപ്റ്റര്‍ കാണാതായി. ആറ് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. യാത്ര ആരംഭിച്ച് 15 മിനിറ്റിന് ശേഷം ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു.

നേപ്പാളിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടതായിരുന്നു ഹെലികോപ്റ്റര്‍. ഇതിലുണ്ടായിരുന്ന ആറ് പേരില്‍ അഞ്ച് പേരും വിദേശ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ട്. ഹെലികോപ്റ്റര്‍ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

SCROLL FOR NEXT