International

ബ്രസീലില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് രണ്ട് കുട്ടികളടക്കം എട്ടുപേര്‍ മരിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബ്രസീലില്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്ന് വീണ് എട്ടുമരണം. എട്ടും അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളും അപകടത്തില്‍ മരിച്ചിട്ടുണ്ട്. വടക്കന്‍ ബ്രസീലിലാണ് സംഭവം. അഞ്ചു പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിയില്‍ നിന്ന് നാലുപേരെ രക്ഷപെടുത്തിയതായും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രസീലിലെ റെസിഫ് നഗരത്തിലെ തകര്‍ന്ന നാലുനിലക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും അപകടത്തില്‍ നിന്നും രക്ഷപെട്ടവരെ സഹായിക്കുന്ന ഡ്രോണ്‍ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന പ്രദേശമാണ് റെസിഫ്. മഴയെ തുടര്‍ന്ന് അധികൃതര്‍ ഇവിടെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. വരുദിവസങ്ങളിലും ഇവിടെ മഴശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ സുരക്ഷിതമായ ഇടങ്ങളില്‍ കഴിയാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കന്‍ ബ്രസീലിലെ വടക്കുകിഴക്കന്‍ പെര്‍നാമ്പുകോ സംസ്ഥാനത്തെ തീരദേശ നഗരമാണ് റെസീഫ്.

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

SCROLL FOR NEXT