International

വിശ്രമമില്ലാത്ത സഞ്ചാരം ടൈറ്റന് വിനയായോ?; യാത്രക്കാർ പറയുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഫൗണ്ട്ലാൻ്റ്: അവസാന പര്യവേഷണത്തിന് മുൻപുള്ള വിശ്രമമില്ലാത്ത സഞ്ചാരം ടൈറ്റന് വിനയായെന്ന് റിപ്പോർട്ട്. അപകടത്തിൽ പെടുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ടൈറ്റൻ നിർത്താതെ സഞ്ചരിച്ചിരുന്നതായി യാത്രക്കാർ പറയുന്നു. അവസാന യാത്രക്ക് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ കാലാവസ്ഥ പ്രശ്നം പറഞ്ഞ് ടൈറ്റൻ യാത്ര മുടക്കിയത് സാങ്കേതിക പ്രശ്നം മൂലമാകാമെന്ന് യാത്ര മുടങ്ങിയ ചിലർ സംശയം പ്രകടിപ്പിക്കുന്നു.

ടൈറ്റൻ അതിൻ്റെ ഡെക്കിൽ സൂക്ഷിക്കുന്നതിന് പകരം സപ്പോർട്ട് ഷിപ്പിൻ്റെ പിന്നിലേക്ക് വലിച്ചിടുന്നത് പതിവാണെന്നും പറയപ്പെടുന്നു. ഒരിക്കൽ ടൈറ്റൻ വലിച്ചുകൊണ്ടുപോകുന്ന പ്ലാറ്റ്ഫോം മുങ്ങിയപ്പോൾ ടൈറ്റനും ​ഭാ​ഗികമായി മുങ്ങിയിരുന്നു. മുങ്ങിക്കപ്പലിൻ്റെ ഉടമയായ ഓഷ്യൻ​ഗേറ്റ് സിഇഒ സ്റ്റോക്ക്ടൺ റഷിന് പല തവണ ടൈറ്റനെക്കുറിച്ച അപകട മുന്നറിയിപ്പ് ലഭിച്ചിട്ടും അവ​ഗണിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടൈറ്റന് വേണ്ടിയുള്ള ഇലക്ട്രിക്കൽ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യാൻ സ്റ്റോക്ക്ടൺ കോളേജ് ഇൻ്റേണുകളെയാണ് നിയോ​ഗിച്ചതെന്നും ആരോപണങ്ങളുണ്ട്.

ടൈറ്റൻ പേടകത്തിലെ സഞ്ചാരികളെ 'യാത്രക്കാർ' എന്നല്ല പറയുന്നതെന്നും. ആർക്കെങ്കിലും അപകടം പറ്റിയാൽ നിയമപ്രശ്നം ഒഴിവാക്കുന്നതിന് വേണ്ടി 'മിഷൻ സ്പെഷ്യലിസ്റ്റുകൾ' എന്നാണ് വിളിക്കുന്നതെന്നും ഓഷ്യൻ​ഗേറ്റിൻ്റെ മുൻ കൺസൾട്ടൻ്റ് റോബ് മക്കല്ലം പറയുന്നു.

ഓഷ്യൻ ​ഗേറ്റ് കമ്പനി നിർമ്മിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകനടക്കം 5 പേരാണ് കൊല്ലപ്പെട്ടത്. പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ ടൈറ്റൻ്റെ ഉൾവലിഞ്ഞുള്ള പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് നി​ഗമനം. അപകടത്തിൽ ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ​ഹാർഡിം​ഗ്, ഫ്രഞ്ച് മുങ്ങൽ വിദ​ഗ്ദൻ പോൾ ഹെന്റി നർജിയോലെറ്റ്, പാകിസ്ഥാൻ വ്യവസായി ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കടലിനടിയിൽ നിന്ന് വീണ്ടെടുത്തത്.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മൗനം പാലിച്ച് ഇടതു, വലത് മുന്നണി നേതാക്കള്‍

'ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പില്‍ വിഭാഗീയത';സമുദായ സംഘടന നേതാക്കളുടെ കര്‍മസമിതി രൂപവത്കരിച്ചു

മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയല്‍ അന്വേഷണം തുടങ്ങി

അം​ഗത്വം പുതുക്കുന്നില്ല, പുനഃസംഘടന വൈകുന്നു; എംഎസ്എഫിനുള്ളിൽ എതിർപ്പ്

SCROLL FOR NEXT