ICC World Cup 2023

ബട്‌ലര്‍ ക്യാപ്റ്റനായി തുടരും; വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് ടീമിനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: ഏകദിന ലോകകപ്പിൽ ഏറ്റവും മോശം പ്രകടനമാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. ഒമ്പത് മത്സരങ്ങളിൽ ജയിക്കാനായത് വെറും മൂന്നെണ്ണത്തിൽ മാത്രം. പക്ഷേ ഇം​ഗ്ലണ്ട് ടീമിൽ കാര്യമായ പൊളിച്ചെഴുത്ത് ഉണ്ടായില്ല. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ ഇം​ഗ്ലണ്ട് ടീം ജോസ് ബട്‌ലറെ നായകനായി നിലനിർത്തി. ലോകകപ്പ് കളിച്ച ആറ് താരങ്ങളും വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ കളിക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റിയുമാണ് ഇം​ഗ്ലണ്ട് ടീം വെസ്റ്റ് ഇൻഡീസിൽ കളിക്കുക.

ഇം​ഗ്ലണ്ട് ടീമിൽ പൊളിച്ചെഴുത്ത് ആവശ്യമില്ലെന്നാണ് ജോസ് ബട്‌ലറുടെ അഭിപ്രായം. 2015ലെ ലോകകപ്പിൽ ഇം​ഗ്ലണ്ട് ​ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി. പക്ഷേ ഇയാൻ മോർ​ഗനിൽ നിന്ന് നായക സ്ഥാനം എടുത്ത് മാറ്റിയില്ല. 2019ലെ ലോകകപ്പിൽ മോർ​ഗൻ നായകനായ ടീം കിരീടം നേടി. മികച്ച ടീമായി മാറാൻ വലിയ മാറ്റങ്ങൾ വേണ്ടെന്ന് ജോസ് ബട്‌ലർ പ്രതികരിച്ചു.

ഏകദിന പരമ്പരയ്ക്കുള്ള ഇം​ഗ്ലണ്ട് ടീം: ജോസ് ബട്‌ലർ (ക്യാപ്റ്റൻ), രെഹാൻ അഹമ്മദ്, ഗസ് അറ്റ്കിൻസണ്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സ്, സാക്ക് ക്രൗളി, സാം കുറാൻ, ബെൻ ഡക്കറ്റ്, ടോം ഹാർട്ലി, വിൽ ജാക്സ്, ലയാം ലിവിം​ഗ്സ്റ്റോൺ, ഒലി പോപ്പ്, ഫിൽ സാൾട്ട്, ജോഷ് ‌ടം​ഗ്, ജോൺ ടർണർ.

ട്വന്റി പരമ്പരയ്ക്കുള്ള ഇം​ഗ്ലണ്ട് ടീം: ജോസ് ബട്‌ലർ (ക്യാപ്റ്റൻ), രെഹാൻ അഹമ്മദ്, മൊയീൻ അലി, ഗസ് അറ്റ്കിൻസണ്‍, ഹാരി ബ്രൂക്ക്, സാം കുറാൻ, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, ലയാം ലിവിം​ഗ്സ്റ്റോൺ, തൈമൽ മിൽസ്, ആദിൽ റഷീദ്, ഫിൽ സാൾട്ട്, ജോഷ് ‌ടം​ഗ്, റീസ് ടോപ്‌ലി, ജോൺ ടർണർ, ക്രിസ് വോക്സ്.

വേനല്‍മഴ കടുക്കും, ജാഗ്രത വേണം; മിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത,3 ജില്ലകളില്‍ അലേര്‍ട്ട്

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം, ഇന്ന് നിർണായകം; ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായി മന്ത്രിയുടെ ചർച്ച

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥി സംഘടനകൾ, സാമുദായിക സംഘടനകളും അമർഷത്തിൽ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ചര്‍ച്ച ഫലം കണ്ടു; മില്‍മ സമരം ഒത്തുതീര്‍പ്പായി

SCROLL FOR NEXT