ICC World Cup 2023

ചാനലിൽ അഭിപ്രായം പറയാൻ ആർക്കും പറ്റും; വിമർശനങ്ങൾക്ക് മറുപടിയുമായി ബാബർ അസം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊൽക്കത്ത: ഏകദിന ലോകകപ്പിലെ പ്രകടനത്തിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പാകിസ്താൻ നായകൻ ബാബർ അസം. ചാനലിൽ വന്ന് അഭിപ്രായം പറയാൻ ആർക്കും പറ്റുമെന്നാണ് പാക് നായകന്റെ മറുപടി. ആർക്കെങ്കിലും തന്നെ ഉപദേശിക്കണമെങ്കിൽ നേരിട്ട് വിളിക്കാം. തന്റെ നമ്പർ എല്ലാവർക്കും അറിയാമെന്നും ബാബർ അസം പ്രതികരിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി താൻ പാകിസ്താൻ ടീമിന്റെ ക്യാപ്റ്റനാണ്. ഇതുവരെ തനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. തനിക്ക് കഴിയാവുന്ന അത്ര നന്നായി മാത്രമാണ് ലോകകപ്പിൽ കളിച്ചത്. ചിലപ്പോൾ ജയിക്കാൻ കഴിയും. മറ്റു ചിലപ്പോൾ പരാജയപ്പെടും. വിമർശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ലക്ഷ്യം അടുത്ത മത്സരം മാത്രമെന്നും ബാബർ അസം വ്യക്തമാക്കി.

ലോകകപ്പിൽ എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ പാകിസ്താൻ നാലിൽ വിജയിച്ചു. നാളെ നടക്കുന്ന ഇം​ഗ്ലണ്ടിനെതിരായ മത്സരത്തിൽ വമ്പൻ ജയം നേടിയാലെ ലോകകപ്പിന്റെ സെമിയിലേക്ക് പാകിസ്താന് എത്താൻ കഴിയുകയൊള്ളു. ലോകകപ്പിൽ നാല് അർദ്ധ സെഞ്ചുറി നേടിയെങ്കിലും ബാബറിന് ഒരിക്കൽ പോലും മൂന്നക്കത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. ടൂർണമെന്റിലാകെ 282 റൺസാണ് ബാബർ നേടിയത്.

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ജിഷ വധക്കേസ്: വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

SCROLL FOR NEXT