ICC World Cup 2023

'തോൽവിയിൽ പാക് ടീമിന് കടുത്ത നിരാശ'; തുറന്നുപറഞ്ഞ് ബാബർ അസം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: അഫ്​ഗാനിസ്ഥാനെതിരായ തോൽവിയിൽ പാകിസ്താൻ ടീമിന് നിരാശയുണ്ടെന്ന് ക്യാപ്റ്റൻ ബാബർ അസം. ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ മൂന്നിലും പാക് ടീം പരാജയപ്പെട്ടു. ഇതോടെ സെമി സാധ്യതകൾ മങ്ങിയ സാഹചര്യത്തിലാണ് പാക് നായകന്റെ പ്രതികരണം. അഫ്​ഗാനെതിരായ തോൽവിയിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്ന് ബാബർ അസം ടീം അംഗങ്ങളോട് പറഞ്ഞു. ഇനി മുതൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കണമെന്നും പാക് നായകൻ കൂട്ടിച്ചേർത്തു.

ചരിത്രത്തിൽ ആദ്യമായാണ് പാകിസ്താൻ ടീം അഫ്​ഗാനിസ്ഥാനോട് തോൽക്കുന്നത്. നാല് സ്പിന്നർമാരുമായി ചെന്നൈയിലിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോറാണ് പാക് ടീം നേടിയത്. എന്നാൽ ബൗളിം​ഗിലെയും ഫീൽഡിങ്ങിലെയും മോശം പ്രകടനം പാക് ടീമിന് വിനയായി. ലോകകപ്പിൽ ശക്തമായ തിരിച്ചുവരവാണ് പാക് ടീം പ്രതീക്ഷിക്കുന്നത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഏഴ് വിക്കറ്റിന് 282 റൺസെടുത്തു. മറുപടി പറഞ്ഞ അഫ്​ഗാൻ താരങ്ങളെല്ലാം നന്നായി ബാറ്റ് ചെയ്തു. റഹ്മാനുള്ള ​ഗുർബാസ്, ഇബ്രാഹിം സർദാൻ, റഹ്മത്ത് ഷാ എന്നിവർ അർദ്ധ സെഞ്ചുറികൾ നേടി. ഹസ്മത്തുള്ള ഷാഹിദിയുടെ വിലയേറിയ 48 കൂടിയായതോടെ അഫ്​ഗാൻ വലിയ വിജയം നേടി.

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം; വെെകാതെ പാനൂരിലും ഉയരും: കെ സുധാകരന്‍

'സിപിഐഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു'; വി ഡി സതീശൻ

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ച്ചയുടെ വാക്കില്‍; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

SCROLL FOR NEXT