Gulf

ചെറിയ പെരുന്നാള്‍ നമസ്കാര സമയം പ്രഖ്യാപിച്ച് യുഎഇ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അബുദബി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് പ്രാര്‍ത്ഥനാ സമയങ്ങള്‍ പ്രഖ്യാപിച്ച് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്. ബുധനാഴ്ചയാണ് രാജ്യത്ത് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. രാജ്യത്തെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നിസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യത്തെ വിവിധ എമിറേറ്റുകളില്‍ നിസ്‌കാരത്തിന്റെ സമയം നിശ്ചയിക്കുകയും ചെയ്തു.

ചെറിയ പെരുന്നാൾ പ്രാർത്ഥനാ സമയങ്ങൾ

അബുദബി: 6:22 AM

ദുബായ്: 6:20 AM

ഷാർജ & അജ്മാൻ: 6:17 AM

റാസൽ ഖൈമ: 6:15AM

ഫുജൈറ: 6:14 Am

ഉമ്മു അൽ ഖുവൈൻ: 6:13 AM

തിങ്കളാഴ്ച്ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാള്‍. സൗദിയിലെ ഹോത്ത സുദയര്‍, തുമൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി നിരീക്ഷണം നടത്തിയത്. രണ്ടിടങ്ങളിലും മാസപ്പിറവി ദൃശ്യമായിരുന്നില്ല. ഇത്തവണ റമദാൻ 30 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്നു.

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

'വര്‍ക്കിംഗ് കമ്മിറ്റി യോഗം പ്രധാനമാണ്; സുപ്രഭാതം പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ സാദിഖലി തങ്ങള്‍

'പാർട്ടി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട'; 'മമതയെ തള്ളിയ അധിര്‍ രഞ്ജന് താക്കീത് നല്‍കി ഖാര്‍ഗെ

'വിഷ വീക്ഷണത്തിന്റെ പ്രചാരകരായി ചില കോൺഗ്രസ് നേതാക്കൾ'; കേരള കോൺഗ്രസ് എം മുഖപത്രത്തിൽ വിമർശനം

സോളാർ സമരം ഒത്തുതീർപ്പ്; സിപിഐഎം ജനങ്ങളോട് മറുപടി പറയണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

SCROLL FOR NEXT