Gulf

പക്ഷാഘാതം; സൗദിയിൽ കോഴിക്കോട് സ്വദേശി നിര്യാതനായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റിയാദ്: പക്ഷാഘാതത്തെ തുടർന്ന് സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കോഴിക്കോട് കുറ്റിച്ചിറ ചെറിയ തോപ്പിലകം സി ടി മാമുക്കോയ-ഐഷാബീ ദമ്പതികളുടെ മകൻ ഫൈസലാണ് മരിച്ചത്. ബ്രെയിൻ ട്യൂമറിന് ചികിത്സയിലായിരുന്നു ഫൈസൽ. രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം പിടിപെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിന്നീട് ജീവൻ നിലനിർത്തിയിരുന്നത്.

ചികിത്സയിലായിരുന്ന ഫൈസൽ ചൊവ്വാഴ്ചയാണ് മരിച്ചത്. മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കും. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ ഇതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിവരികയാണ്. ഭാര്യ: ശഫ്‌നാസ് ബിച്ചു, മക്കൾ: ലിയാന, സഹൽ, മിശാൽ, സുഹാന, സഹോദരങ്ങൾ: മുഹമ്മദ് ആരിഫ്, മഹരൂഫ്, ഫിറോസ്, നൗഫൽ, സലീന, മുഫീദ എന്നിവർ.

അനിശ്ചിതത്വങ്ങൾക്ക് അവസാനം, ഡ്രൈവിംഗ് ടെസ്റ്റ് നടത്തി എംവിഡി; പ്രതിഷേധം, കൂക്കി വിളി, പരാതി

അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യും, ശക്തമായ കാറ്റിനും സാധ്യത; കള്ളക്കടൽ പ്രതിഭാസത്തിലും ജാ​ഗ്രത വേണം

'ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഐഎം ജില്ലാ സെക്രട്ടറി' ; ആരോപണവുമായി വി ഡി സതീശൻ

പൊന്നാനി ബോട്ടപകടം; കപ്പൽ ജീവനക്കാർക്കെതിരെ കേസ്, കപ്പൽ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ്

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; ഉച്ചവരെ പോളിങ് 40.32%, കൂടുതല്‍ ബംഗാളില്‍

SCROLL FOR NEXT