Gulf

ഷാർജയിൽ ജെറ്റ് സ്കീകൾ കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, സഹോദരന് ​ പരിക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഷാര്‍ജ: എമിറേറ്റിലെ അല്‍ മംസാര്‍ ബീച്ചില്‍ ജെറ്റ് സ്‌കീകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷാര്‍ജ പൊലീസാണ് വിവരം അറിയിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30നാണ് അപകടമുണ്ടായതായി പൊലീസ് ഓപറേഷന്‍ റൂമിന് വിവരം ലഭിച്ചത്. ഉടനെ പൊലീസ് പട്രോളിംഗും ദേശീയ ആംബുലൻസ് ജീവനക്കാരും സംഭവസ്ഥലത്തെത്തി.

19 വയസ് പ്രായമായ പെൺകുട്ടിയും 20 വയസുള്ള സഹോദരനും ഓടിച്ചിരുന്ന ജെറ്റ് സ്കീ മറ്റൊരു സഹോദരൻ ഓടിച്ചിരുന്ന ജെറ്റ് സ്കീയിൽ ഇടിക്കുകയായിരുന്നു. പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ കുവൈറ്റ് ആശുപത്രിയൽ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കിയ സഹോദരന് പരിക്കില്ല.

സംഭവത്തിൽ ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും കാരണം സ്ഥാപിക്കാനും ജെറ്റ് സ്കീ വാടകയ്ക്ക് നൽകുന്ന കടയുടെ ഉടമയെ പൊലീസ് വിളിപ്പിച്ചു. അപകടമുണ്ടാക്കിയ സഹോദരനെ പബ്ലിക് പ്രോസിക്യൂഷൻ വിട്ടയച്ചെങ്കിലും പിന്നീട് ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

SCROLL FOR NEXT