Gulf

യുഎഇ: റമദാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം കുറച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അബുദബി: റമദാൻ മാസത്തിൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കാരുടെ പ്രവൃത്തി സമയം കുറയ്ക്കണമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. റമദാൻ മാസത്തിൽ പ്രതിദിനം പ്രവൃത്തി സമയം രണ്ട് മണിക്കൂർ കുറയ്ക്കണമെന്നാണ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൻ്റെ നിർദേശം. ജോലിയുടെ ആവശ്യകതകൾക്കും സ്വഭാവത്തിനും അനുസൃതമായി, കമ്പനികൾക്ക് റമദാനിൽ ദൈനംദിന പ്രവൃത്തി സമയത്തിൻ്റെ പരിധിക്കുള്ളിൽ ഫ്ലെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് പാറ്റേണുകൾ പ്രയോഗിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. എക്സിലൂടെയാണ് വിവരം പങ്കുവെച്ചത്.

അതേസമയം ഇന്ന് രാവിലെയാണ് യുഎഇ സർക്കാർ പൊതുമേഖലാ ജീവനക്കാർക്കുള്ള റമദാൻ പ്രവൃത്തി സമയം പ്രഖ്യാപിച്ചത്. റമദാനിൽ ഫെഡറൽ ഗവൺമെൻ്റ് ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

ബിജെപി അന്തസ്സുള്ള രാഷ്ട്രീയ പ്രസ്ഥാനം, തൃശ്ശൂർ ജനത നല്‍കിയ തങ്കകിരീടമാണ് വിജയം; സുരേഷ് ഗോപി

'വയനാട്ടിൽ മുസ്‌ലിം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണം'; ആവശ്യവുമായി കാന്തപുരം വിഭാഗവും രംഗത്ത്

പോരാളി ഷാജി ഒരു പ്രധാന സിപിഐഎം നേതാവിന്റെ രഹസ്യ സംവിധാനം: വി ഡി സതീശൻ

ഇടതു, വലതു മുന്നണികള്‍ക്ക് അതിരുവിട്ട മുസ്‌ലീം പ്രീണനം; വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍

സെക്കന്റുകള്‍ നീണ്ട് ഭൂചലനം, വലിയ മുഴക്കം കേട്ടെന്ന് നാട്ടുകാര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

SCROLL FOR NEXT