Gulf

പ്രവാസികൾക്ക് ഇന്ത്യൻ സവാള കിട്ടാനില്ല; തുർക്കിയിലെ ഉള്ളിയോട് മുഖം തിരിച്ച് മലയാളികൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദുബായ്: ഇന്ത്യൻ സവാള കിട്ടാനില്ലാത്തതിനാൽ പ്രവാസികൾ വലയുന്നു. ഇന്ത്യയിൽ നിന്നുള്ളത് മാത്രമല്ല പാകിസ്ഥാനിലെ ഉള്ളി പോലും കിട്ടുന്നില്ലെന്നാണ് പ്രവാസികൾ പരാതി പറയുന്നത്. ആകെ ലഭ്യമാകുന്നത് തുർക്കിയിൽ നിന്നുള്ള ഉള്ളിയാണ്. ഇതിനോട് പക്ഷേ മലയാളികൾക്ക് മമത പോര. രുചിവ്യത്യാസവും ഉയർന്നവിലയുമാണ് ഈ അതൃപ്തിക്ക് കാരണം.

നിലവിൽ സവാളയ്ക്ക് 6 – 12 ദിർഹമാണ് വില, അതായത് 135 – 270 രൂപ. നേരത്തെ രണ്ട് രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന സവാളയ്ക്കാണ് ഇപ്പോൾ തീവില ആയിരിക്കുന്നത്. ഇന്ത്യൻ സവാള കിട്ടാനില്ലാത്തതിനാൽ കേരള റെസ്റ്റോറന്റുകളും പ്രതിസന്ധിയിലാണ്. വിഭവങ്ങൾക്ക് രുചിയില്ലെന്നാണ് കസ്റ്റമേഴ്സിന്റെ പരാതി. സവാള ഇല്ലെന്ന മറുപടി പറഞ്ഞ് മടുത്തെന്നാണ് റസ്റ്റോറന്റ് ഉടമകൾ പറയുന്നത്. ആ​ഗോളതലത്തിൽ ഉള്ളിവില ഉയർന്നതാണ് ദുബായിലും വില ഉയരാൻ കാരണം.

ഇറാൻ, തുർക്കി സവാളയ്ക്ക് വില കൂടുതലായതിനാൽ തുർക്ക്മെനിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ളി എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ സവാളയുടെ കയറ്റുമതിക്ക് നിയന്ത്രണമുള്ളതിനാൽ ബദൽ മാർ​ഗങ്ങൾ തേടാതെ വഴിയില്ലെന്നാണ് വിപണി വിദ​ഗ്ധർ പറയുന്നത്.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT