Gulf

ഹൃദയാഘാതം;പാലക്കാട് സ്വദേശി ഒമാനില്‍ നിര്യാതയായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മസ്‌ക്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി. കഞ്ചിക്കോട് പുതുശ്ശേരി കുരുടിക്കാട് ഉദയ നഗര്‍ കൃഷ്ണകൃപയിലെ സ്മിത(43)ആണ് മരിച്ചത്. ഒമാനിലെ ഗൂബ്ര ആശുപത്രിയില്‍വെച്ചായിരുന്നു മരണം. മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ്: ശിവദാസന്‍, മാതാവ്: ഗിരിജ, ഭര്‍ത്താവ്: രതീഷ് പാറക്കോട്, മക്കള്‍: അഭിഷേക്, അക്ഷജ്, സഹോദരങ്ങള്‍: വവിജു, സ്വപ്ന.

സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. കോഴിക്കോട് തലയാട് സ്വദേശി അഹമ്മദ് കോയയാണ് മരിച്ചത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ​ഗ്യാസ് ചോർന്നാണ് തീ പടർന്നാണ് പൊള്ളലേറ്റത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം.

അപകടത്തിൽ അഹമ്മദ് കോയയ്ക്ക് 90 ശതമാനവും പൊള്ളലേറ്റിരുന്നു. ഉടനെ ജുബൈൽ അല്മന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ദമ്മാം സെന്‍ട്രല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. അഹമ്മദിന്റെ മൃതദേഹം നടപടികൾ പൂർത്തീകരിച്ച ശേഷം ദമാമിൽ തന്നെ ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. 30 വർഷത്തോളമായി ജുബൈലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അഹമ്മദ് കോയ.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

SCROLL FOR NEXT