Gulf

ചരിത്രമായി റൂമി; മിസ് ഏഷ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റിയാദ്: മലേഷ്യയിൽ വെച്ച് നടന്ന മിസ് ആൻഡ് മിസിസ് ​ഗ്ലോബൽ ഏഷ്യൻ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് സൗദി സുന്ദരി റൂമി അൽ ഖഹ്താനി. മിസ് ഏഷ്യൻ മത്സരത്തിൽ പങ്കെടുക്കുന്ന, സൗദിയില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് റൂമി അൽ ഖഹ്താനി. സൗദിയുടെ ചരിത്രത്തിൽ ആദ്യത്തേതുമാണ് ഫാഷൻ ലോകത്തേക്കുളള റൂമിയുടെ യാത്ര.

മിസ് ആൻഡ് മിസിസ് ​ഗ്ലോബൽ ഏഷ്യൻ സൗന്ദര്യ മത്സരത്തിന്റെ രണ്ടാം പതിപ്പിലാണ് റൂമി മത്സരിച്ചത്. സ്ത്രീകളോടും വസ്ത്രങ്ങളോടുമുളള യാഥാസ്ഥിതിക സമീപനത്തിനാണ് റൂമിയുടെ പ്രാതിനിധ്യത്തിലൂടെ മാറ്റം വരുന്നത്. ഇത് ഫാഷൻ ലോകത്തേക്ക് എത്താൻ ആ​ഗ്രഹിക്കുന്ന നിരവധി സൗദി യുവതികൾക്ക് പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ. ആഗോള വേദിയിൽ സൗദി അറേബ്യയുടെ സംസ്കാരത്തെ പ്രതിനിധീകരിക്കുക എന്നതായിരുന്നു ഏഷ്യൻ സ്ത്രീകളുടെ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതിലേക്ക് റൂമിയെ നയിച്ചത്.

മത്സരത്തിൽ മിസിസ് ​ഗ്ലോബൽ എഷ്യൻ കിരീടം 2024 ഫിലിപ്പീൻസിൽ നിന്നുളള ഡയാൻ ഷെയ്​ൻ മാ​ഗ് അബോയ് നേടി. കഴിഞ്ഞ വർഷം കിരീടം നേടിയ ബോർണിയൻ മോഡൽ കിമി ടോമസ് ആണ് ഡയാൻ ഷെയ്​ൻ മാ​ഗ് അബോയ്ക്ക് കിരീടം സമ്മാനിച്ചത്.

സുധാകരൻ ഇപ്പോഴും പ്രതി, കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല, പ്രചാരണം തെറ്റ്: ഇ പി ജയരാജൻ

എ സിയിൽ ഇരുന്ന് ഫാസ്റ്റായി യാത്ര പോയാലോ? സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുമായി കെഎസ്ആർടിസി

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

SCROLL FOR NEXT