Gulf

ഹൃദയാഘാതം; സൗദിയിൽ മലയാളി യുവാവ് നിര്യാതനായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

റിയാദ്: ഉനൈസ കിങ് സഊദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി നവാസ് മൻസിലിൽ നസീമിന്റെ മകൻ സമീറാണ് (31) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം ഖബറടക്കും. ഇതിനായുള്ള രേഖകൾ ശരിയാക്കുന്നതിനായി കെഎംസിസി ഉനൈസ സെൻട്രൽ കമ്മിറ്റി രംഗത്തുണ്ട്. സമീർ അൽ ഖസീമിയിലെത്തിയിട്ട് ഒരു വർഷത്തിലധികമായി. മാതാവ് : റഷീദ ബീവി. സഹോദരങ്ങൾ : നൗഷാദ് , നവാസ്

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT