Gulf

nol കാർഡ് മിനിമം റീചാര്‍ജ് ചെയ്യാന്‍ ഇനി 20 ദിര്‍ഹം; തുക വർധിപ്പിച്ച് ദുബായ് ആർടിഎ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദുബായ്: എമിറേറ്റില്‍ നോൾ കാര്‍ഡ് റീചാര്‍ജ് ചെയ്യുന്നതിനുള്ള മിനിമം ചാര്‍ജില്‍ വര്‍ധന. ഇനി നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ മിനിമം 20 ദിര്‍ഹം നല്‍കണമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചു. നേരത്തെ ഇത് അഞ്ച് ദിര്‍ഹം മുതല്‍ റീചാര്‍ജ് ചെയ്യാന്‍ സൗകര്യം ഉണ്ടായിരുന്നു. ജനുവരി 15 മുതലാണ് പുതിയ മാറ്റം നിലവില്‍ വരുന്നത്.

ദുബായ് മെട്രോ, ബസുകള്‍, ട്രാമുകള്‍, വാട്ടര്‍ ബസുകള്‍, ടാക്സികള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗതങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നോള്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതാണ്. കൂടാതെ പാര്‍ക്കിംഗ്, ദുബായ് പബ്ലിക് പാര്‍ക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000-ലധികം ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, സ്റ്റോറുകളിലും നോള്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും.

മഴയിൽ വലഞ്ഞ് കേരളം; ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി, മരം വീണ് രണ്ട് പേര്‍ക്ക് പരിക്ക്

യുവാക്കളെ കണ്ടെത്തുന്നത് വൻ ന​ഗരങ്ങളിൽ നിന്ന്,നൽകിയത് 6 ലക്ഷം; അവയവക്കടത്തിൽ കുറ്റം സമ്മതിച്ച് പ്രതി

പെരുമ്പാവൂര്‍ വധക്കേസ്:അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'

'രക്തസാക്ഷികള്‍ തന്നെ, ചെറ്റക്കണ്ടിയില്‍ അനുസ്മരണ പരിപാടി തുടരും': ന്യായീകരിച്ച് പി ജയരാജന്‍

LIVE BLOG:അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്, വിധിയെഴുതി 49 മണ്ഡലങ്ങൾ; കുതിച്ച് ബംഗാൾ, കിതച്ച് മഹാരാഷ്ട്ര

SCROLL FOR NEXT