Gulf

മുൻ നാവിക സേനാംഗങ്ങളുടെ കേസ്; അപ്പീൽ നൽകാൻ ഖത്തർ 60 ദിവസത്തെ സമയമനുവദിച്ചതായി വിദേശകാര്യ മന്ത്രാലയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദോഹ: ഖത്തര്‍ തടവിലാക്കിയ ഒരു മലയാളി ഉള്‍പ്പടെ എട്ട് മുൻ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ അപ്പീൽ കാലാവധിയിൽ ഇളവ് വരുത്തിയതായി വിദേശകാര്യ മന്ത്രാലയം. ഉത്തരവിനെതിരെ ഖത്തർ പരമോന്നത കോടതിയിൽ അപ്പീൽ നൽകാൻ അറുപത് ദിവസത്തെ സമയം അനുവദിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച ഖത്തറിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം നാവികസേനാംഗങ്ങളുടെ വധശിക്ഷ ഇളവ് ചെയ്തിരുന്നു.

ചാരപ്രവൃത്തി ആരോപിച്ചാണ് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കെതിരെ ഖത്ത‍‍ർ വധശിക്ഷ വിധിച്ചത്. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ട്‌, ഗോപകുമാർ രാഗേഷ് എന്നിവരെയാണ് ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റിൽ ഖത്തർ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർ ഇന്ത്യൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥരാണ്.

ഇന്ത്യൻ നാവികസേനയിൽ 20 വർഷത്തോളം ഇൻസ്ട്രക്ടർമാർ ഉൾപ്പെടെയുള്ള സുപ്രധാന പദവികളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് കൂട്ടത്തിലുള്ളത്. ഖത്തർ രഹസ്യാന്വേഷണ ഏജൻസി ചാരപ്രവർത്തനത്തിൻ്റെ പേരിലാണ് ഇവരെ പിടികൂടിയതെങ്കിലും ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ എന്താണെന്ന് ഖത്തർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കനയ്യകുമാറിനും ആപ് കൗണ്‍സിലര്‍ക്കുമെതിരെ ആക്രമണം; പരാതി നല്‍കി

'ഇന്നലെ വന്നവർ 20 വർഷമായി പ്രവർത്തിക്കുന്ന എന്നെ ബിജെപി ഏജന്റായി മുദ്രകുത്തി'; സ്വാതി മലിവാൾ

'രാഹുല്‍ നിങ്ങളെ നിരാശപ്പെടുത്തില്ല'; ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിച്ച് സോണിയയുടെ വൈകാരിക പ്രസംഗം

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

SCROLL FOR NEXT