Gulf

പുതുവർഷം; കൂടുതൽ നഗരങ്ങളിലേക്ക് പറക്കാനൊരുങ്ങി ഖത്തർ എയർവേയ്സ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദോഹ: അടുത്ത വർഷം കൂടുതൽ ന​ഗരങ്ങളിലേക്ക് സർവീസ് നടത്താനൊരുങ്ങി ഖത്തർ എയർവേയ്സ്. സർവീസ് ശൃംഖലയുടെ വിപുലീകരണം മെച്ചപ്പെടുത്താൻ വേണ്ടിയാണ് കൂടുതൽ നഗരങ്ങളിലേക്ക് സർവീസുകൾ വിപുലീകരിക്കാൻ തീരുമാനിച്ചത്. സർവീസ് വർധിപ്പിക്കുന്നതോടെ ആളുകളെ ദോഹയിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യം.

2024 ജൂൺ 12 മുതൽ ദോഹയിൽ നിന്ന് വെനീസിലേക്കുള്ള സർവീസ് പുനരാരംഭിക്കും. ജൂലൈ ഒന്ന് മുതൽ ജർമനിയിലെ ഹാംബർ​ഗിലേക്ക് സർവീസ് ആരംഭിക്കും. വെനീസിലേക്കും ഹാംബർ​ഗിലേക്കും ആഴ്ചയിൽ ഏഴ് തവണയാണ് വിമാനം സർവീസ് നടത്തുക.

ചൈന, ജപ്പാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് വെനീസിലേക്ക് യാത്രക്കാർ ഉണ്ടാകുമെന്നാണ് ഖത്തർ എയർവേയ്സിന്റെ പ്രതീക്ഷ. അതേസമയം ദക്ഷിണാഫ്രിക്ക, തായ്ലൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലേക്കും സർവീസുകൾ വർധിപ്പിക്കും. സർവീസുകൾ നിലവിൽ വരുന്നതോടെ ദോഹയിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാവുക.

'മമ്മൂട്ടിക്കൊപ്പം'; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

മദ്യനയ അഴിമതി കേസ്; 'അറസ്റ്റും റിമാൻഡും റദ്ദാക്കണം', കെജ്‌രിവാളിൻ്റെ അപ്പീലിൽ അന്തിമ വാദം ഇന്ന്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

SCROLL FOR NEXT