Gulf

മസ്ക്കറ്റ്-അബുദബി സര്‍വീസ്; രണ്ട് മാസത്തിനുള്ളില്‍ യാത്ര ചെയ്തത് 7000 പേര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മസ്കറ്റ്: രണ്ട് മാസത്തിനുള്ളിൽ ഒമാൻ ദേശീയ കമ്പനിയായ മുവാസലാത്തിന്റെ മസ്കറ്റ്- അബൂദബി ബസ് സർവീസ് ഉപയോ​ഗിച്ചത് 7000 പേർ. ഒക്ടോബർ ഒന്ന് മുതൽ നവംബർ 30വരെയുള്ള കണക്കാണിത്. കോവിഡിനെ തുടർന്ന് ബസ് സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ഒക്ടോബറിലാണ് പുനരാരംഭിച്ചത്.

രണ്ട് മാസത്തിനുള്ളിൽ 7000 പേരാണ് മസ്കറ്റ്- അബൂദബി റൂട്ടിൽ ബസ് യാത്ര നടത്തിയതെന്നാണ് അധികൃതർ അറിയിച്ചു. മസ്ക്കറ്റ്, ബുറൈമി, അൽ ഐൻ വഴിയാണ് അബുദബിയിലേക്ക് സർവീസ് നടത്തുന്നത്. 23 കിലോ​ഗ്രാം ല​ഗേജും ഏഴ് കിലോ ഹാൻഡ് ബാ​ഗുമാണ് അനുവദിക്കുക. 11.5 റിയാൽ ആണ് വൺവെ ടിക്കറ്റ് നിരക്ക്.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT