Gulf

ബഹ്റൈൻ കി​രീ​ടാ​വ​കാ​ശി ആ​ഭ്യ​ന്ത​ര മ​​ന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മ​നാ​മ: ബഹ്റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫ ആ​ഭ്യ​ന്ത​ര മ​​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ബ​ഹ്​​റൈ​ൻ പൊ​ലീ​സ്​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് കൂടിക്കാഴ്ച നടത്തിയത്. ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ്രധാനമന്ത്രി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​​ന്റെ സാ​മൂ​ഹി​ക സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​പാ​ല​ന​ത്തി​നും പൊ​ലീ​സ്​ സേ​ന നി​ർ​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്ക്​ ഏ​റെ വ​ലു​താ​ണെന്നും അതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരേയും താൻ ആശംസകൾ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഏ​ൽ​പി​ക്ക​പ്പെ​ട്ട ഉത്തരവാ​ദി​ത്തം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ പൊ​ലീ​സ്​ സേ​ന​യു​ടെ ക​ഴി​വും അ​ർ​പ്പ​ണ​ബോ​ധ​വും മി​ക​വു​റ്റ​തും മാ​തൃ​കാ​പ​ര​വു​മാ​ണെ​ന്നും കി​രീ​ടാ​വ​കാ​ശി പറഞ്ഞു.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണത്തിൽ കെെവരിച്ച നേട്ടങ്ങളെ കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പൊലീസ് സേന വലിയ നേട്ടമാണ് കെെവരിച്ചത്. വലിയ തരത്തിൽ കഴിവും അർപ്പണ ബേധത്തോടെയുമാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT