Gulf

ഗൾഫിൽ ഇന്ത്യൻ ഉള്ളിക്ക് വിലകൂടി; താൽക്കാലികമായി കയറ്റുമതി നിരോധിച്ചത് പ്രവാസികൾക്ക് തിരിച്ചടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ദുബായ്: യുഎഇയില്‍ ഉള്ളിവിലയിൽ പൊള്ളി പ്രവാസികള്‍. ഇന്ത്യയില്‍ നിന്ന് ഉള്ളി കയറ്റുമതി താല്‍ക്കാലികമായി നിരോധിച്ചതോടെയാണ് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളിവില കുതിച്ചുയര്‍ന്നിരിക്കുന്നത്. ഗ്രോസറി ഷോപ്പുകളിലും ചെറുകിട സൂപ്പര്‍ മാര്‍ക്കറ്റുകളിലുമാണ് ഉള്ളിവില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉള്ളിയുടെ വില കിലോയ്ക്ക് എട്ട് ദിര്‍ഹത്തിന് മുകളിലായി. ഇന്ത്യയില്‍ ഉള്ളി വിളവ് കുറഞ്ഞതോടെയാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഉള്ളി കയറ്റുമതിയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഗള്‍ഫില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഇന്ത്യന്‍ ഉള്ളിക്കാണ്. മറ്റു രാജ്യങ്ങളിലെ ഉള്ളിയേക്കാളും ഗുണനിലവാരമുള്ളതാണ് ഇന്ത്യന്‍ ഉള്ളിയെന്നതാണ് വിപണിയില്‍ പ്രിയങ്കരമാക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, ഇറാന്‍, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യുഎഇ വിപണിയിലേയ്ക്ക് ഉള്ളിയെത്താറുണ്ട്. ഇന്ത്യന്‍ ഉള്ളിക്ക് പുറമെ തുര്‍ക്കി ഉള്ളിക്കും നിലവില്‍ വിലവര്‍ദ്ധനവുണ്ട്. ബ്രിട്ടന്‍, പാക്കിസ്ഥാന്‍, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഉള്ളി ഇറക്കുമതി ചെയ്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കാനാണ് നിലവില്‍ ശ്രമം.

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

SCROLL FOR NEXT