Gulf

തൊഴില്‍ മേഖലയില്‍ വര്‍ധിച്ചു വരുന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ യുഎഇ; മവാ ഹെബ് ടാലന്റ് ആരംഭിച്ചു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അബു​ദബി: പൗരന്മാരെ പ്രാപ്തരാക്കുന്നതിന് പ്രത്യേക പദ്ധതിയുമായി അബുദബി. സ്വദേശി യുവാക്കളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മവാ ഹെബ് ടാലന്റ് എന്ന പേരിൽ ഹബ്ബ് ആരംഭിച്ചു. യുഎഇ പൗരന്മാരുടെ കഴിവുകളെ വിവിധ മേഖലകളില്‍ പ്രയോജപ്പെടുത്താന്‍ പ്രാപ്തരാക്കുകയാണ് മവാഹെബ് ടാലന്റ് ഹബ്ബിലൂടെ ലക്ഷ്യമിടുന്നത്.

തൊഴില്‍ മേഖലയിലെ നൂതന സാധ്യതകളെ എമറാത്തി പൗരന്മാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും വിധം പരിശീലനം നല്‍കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സംരംഭത്തിലൂടെ ഏകോപിപ്പിക്കുയാണെന്ന് അധികൃതര്‍ അറിയിച്ചു. തൊഴില്‍ വിപണി വികസനത്തിന്റെ പാതയിലാണ്. ആവശ്യങ്ങള്‍ക്ക് അനുസൃതമായി എമറാത്തി പൗരന്മാര്‍ക്ക് പ്രത്യേക പരിശീലനവും പ്രവര്‍ത്തിപരമായ അനുഭവങ്ങളും നല്‍കുന്നതിനായാണ് മവാ ഹെബ് ടാലന്റ് ഹബ്ബ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്ന് അബുദബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

എമറാത്തികളുടെ കഴിവുകളില്‍ നിക്ഷേപം നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഷെയ്ഖ് ഖാലിദ് അഭിപ്രായപ്പെട്ടു. എംപ്ലോയ്മെന്റ് കൗണ്‍സിലിംഗ്, നൈപുണ്യ വികസനം, വിവിധ തൊഴില്‍ മേഖലകളിലെ പരിശീലനം എന്നീ സേവനങ്ങളാണ് മവാഹെബ് വാദ്ഗാനം ചെയ്യുന്നത്. യുഎഇയിലെ തൊഴില്‍ മേഖലയില്‍ മനുഷ്യ മൂലധനം വര്‍ധിപ്പിക്കുക, പ്രവര്‍ത്തന വളര്‍ച്ച സുഗമമാക്കുക, പഠനാവസരങ്ങള്‍ ലഭ്യമാക്കുക, എന്നിവയിലൂടെ അബുദബിയുടെ വികസനമാണ് സംരഭത്തിന്റെ പ്രധാന ലക്ഷ്യം.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT