Football

വെംബ്ലിയിലെ പോർച്ചുഗീസ് ഗോൾ; എഫ് എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വെംബ്ലി: ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടറിൽ പെനാൽറ്റി നഷ്ടമാക്കിയതിന് ബെർണാഡോ സിൽവ പരിഹാരം ചെയ്തിരിക്കുന്നു. 84-ാം മിനിറ്റിലെ പോർച്ചു​ഗീസ് താരത്തിന്റെ ഒറ്റ ​ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ജയം. എതിരില്ലാത്ത ഒറ്റ ​ഗോളിന് ചെൽസിയെ വീഴ്ത്തി പെപ് ​ഗ്വാർഡിയോളയുടെ സംഘം ഇംഗ്ലീഷ് എഫ് എ കപ്പിന്റെ ഫൈനലിൽ കടന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ചെൽസിയുടെ പോരാട്ടം വിസ്മയിപ്പിച്ചു. ഒരു മികച്ച ടീമായി ചെൽസി മാറിയതിന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ അവസരങ്ങൾ പലതും ​ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. ലോകോത്തര ടീമാണെങ്കിലും മികച്ച പ്രകടനം മാഞ്ചസ്റ്റർ സിറ്റിയുടെ ഭാ​ഗത്ത് നിന്നുണ്ടായില്ല. ഇതോടെ ആദ്യ പകുതി ​ഗോൾ രഹിതമായി.

സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരം ഒടുവിൽ സിറ്റിയുടെ കൈകളിലായി. ഒടുവിൽ കെവിൻ ഡിബ്രൂയ്നെയുടെ ക്രോസ് ചെൽസിയുടെ ​ഗോൾ കീപ്പർ ജോർജെ പെട്രോവിച്ചിനെ മറികടന്ന് ബെർണാണ്ടോ സിൽവയുടെ പാദങ്ങളിലെത്തി. സിൽവയുടെ ഇടം കാലിൽ നിന്നൊരു ഷോട്ട് വലതുളച്ച് കയറി. പിന്നാലെ നിശ്ചിത സമയം പൂർത്തിയാക്കി സിറ്റി വിജയം ആഘോഷിച്ചു.

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT