Football

ലോകകപ്പ് യോഗ്യതയില്‍ ഇന്ത്യ മൂന്നാം റൗണ്ടിലെത്തിയില്ലെങ്കില്‍ രാജിവെക്കും: ഇഗോര്‍ സ്റ്റിമാക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഗുവാഹത്തി: ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ മൂന്നാം റൗണ്ടില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്. കഴിഞ്ഞ എവേ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ഇന്ത്യ സമനില വഴങ്ങിയതോടെ കോച്ച് സ്റ്റിമാക്കിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഹോം മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യന്‍ ടീമിനെ മൂന്നാം റൗണ്ടിലെത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ പരിശീലക സ്ഥാനം ഒഴിയും. അഞ്ച് വര്‍ഷം ചെയ്ത ജോലിയുടെ എല്ലാ ഫലവും കണക്കിലെടുത്ത് അഭിമാനത്തോടെ ഞാന്‍ രാജിവെക്കും', സ്റ്റിമാക് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മൂന്നാം റൗണ്ടിലേക്ക് മുന്നേറാന്‍ ഇന്ത്യയ്ക്ക് ഇപ്പോഴും സാധിക്കുമെന്നും സ്റ്റിമാക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിലവില്‍ യോഗ്യത റൗണ്ട് ഗ്രൂപ്പില്‍ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാനെതിരായ എവേ ലെഗ് മത്സരത്തില്‍ ഗോള്‍ രഹിത സമനിലയാണ് ഇന്ത്യ വഴങ്ങിയിരുന്നത്. ചൊവ്വാഴ്ച ഗുവാഹത്തിയില്‍ വെച്ചാണ് അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ഹോം മത്സരം. മൂന്നാം റൗണ്ടിലേക്ക് എത്തണമെങ്കില്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

മദ്യനയ അഴിമതി കേസ്; 'അറസ്റ്റും റിമാൻഡും റദ്ദാക്കണം', കെജ്‌രിവാളിൻ്റെ അപ്പീലിൽ അന്തിമ വാദം ഇന്ന്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് രാഹുലിന്‍റെ കുടുംബാംഗങ്ങളിലേക്ക്

ഇരട്ടയാറിൽ പോക്സോ കേസിലെ അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് സംശയം; സുഹൃത്തിനെ ചോദ്യം ചെയ്യും

SCROLL FOR NEXT