Football

ജർമ്മൻ മണ്ണിൽ തിരിച്ചടിച്ചു; യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയേൺ ക്വാർട്ടറിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ ബയേൺ മ്യൂണിക് ക്വാർട്ടറിൽ. ഇന്ന് നടന്ന രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് ലാസിയോയെ ബയേൺ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ പാദത്തിൽ ലാസിയോ ഒരു ​ഗോളിന് മുന്നിലായിരുന്നു. ഇന്നത്തെ മത്സര വിജയത്തോടെ 3-1ന് ബയേൺ ക്വാർട്ടറിൽ കടന്നു.

ഹാരി കെയ്ൻ നേടിയ ഇരട്ട ​ഗോളാണ് ബയേണിന്റെ തിരിച്ചടിക്ക് ശക്തി പകർന്നത്. 38, 66 മിനിറ്റുകളിലാണ് കെയ്നിന്റെ ​ഗോൾ നേട്ടം. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ 47-ാം മിനിറ്റിൽ തോമസ് മുള്ളറും ജർമ്മൻ ക്ലബിനായി ​ഗോൾ നേടി.

മറ്റൊരു മത്സരത്തിൽ റയല്‍ സോസിഡാഡിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തകർത്ത് പി എസ് ജിയും ക്വാർട്ടറിലെത്തി. ഫ്രഞ്ച് ക്ലബിനായി രണ്ട് ​ഗോളുകളും നേടിയത് കിലിയൻ എംബാപ്പെയാണ്. റയൽ സോസിഡാഡിനായി മൈക്കൽ മെറിനോ ഒരു ​ഗോൾ നേടി. ആദ്യ പാദത്തിൽ പി എസ് ജി 2-1ന് മുന്നിലായിരുന്നു. രണ്ടാം പാദത്തിലെ വിജയത്തോടെ പി എസ് ജി 4-2ന് ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി.

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത്‌ ഡ്രൈഡേ പിൻ‌വലിക്കാൻ ആലോചന

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'ചാന്‍സലര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളില്ല'; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

SCROLL FOR NEXT